തന്‍റെ കനേഡിയൻ പൗരത്വത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍
ലാലൻടോപ്പിനോട് സംസാരിക്കവെ താരം തന്റെ കനേഡിയൻ പൗരത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യയിൽ നികുതി അടയ്‌ക്കുമ്പോഴും കനേഡിയൻ പൗരത്വം ഉണ്ടെന്നും താരം സമ്മതിച്ചു.
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഈ വർഷം അത്ര നല്ലതല്ല. രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടർച്ചയായ പരജയങ്ങളാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്നും നേരിട്ടത്. കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. അതിനാല്‍ തന്നെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാം എന്ത് അഭിപ്രായം പറഞ്ഞാലും അക്ഷയ് കുമാര്‍ ട്രോളപ്പെടാറുണ്ട്. ഇപ്പോള്‍ ആദ്യമായി അക്ഷയ് കുമാർ തന്‍റെ കനേഡിയന്‍ പൌരത്വത്തെക്കുറിച്ച് സംസാരിച്ചു.
ലാലൻടോപ്പിനോട് സംസാരിക്കവെ താരം തന്റെ കനേഡിയൻ പൗരത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യയിൽ നികുതി അടയ്‌ക്കുമ്പോഴും കനേഡിയൻ പൗരത്വം ഉണ്ടെന്നും താരം സമ്മതിച്ചു. ഒരു കാലത്ത് തുടര്‍ച്ചയായി തന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ കാനഡയിലേക്ക് കുടിയേറിയത് എന്നാണ് അക്ഷയ് കുമാർ പറയുന്നത്.
"താൻ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയിൽ ജനിച്ച് വളര്‍ന്നയാളാണ്, എന്നും അങ്ങനെ തന്നെ തുടരും. തന്‍റെ സിനിമകള്‍ പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറായതും തനിക്ക് കനേഡിയൻ പൗരത്വം ലഭിച്ചതുമെന്ന് താരം പറയുന്നു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്‍റെ സിനിമകൾ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയമായപ്പോള്‍. ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന് ജോലി ചെയ്യണമെന്ന് ഞാൻ കരുതി, ”ആക്ഷയ് കുമാര്‍ പറയുന്നു.
ബോക്സ് ഓഫീസിലേക്ക് അക്ഷയ് കുമാറിന്‍റെ തിരിച്ചുവരവ്? 'രക്ഷാബന്ധന്‍' ആദ്യദിന പ്രതികരണങ്ങള്‍
"എന്‍റെ നിരവധി സുഹൃത്ത് കാനഡയിൽ താമസിച്ച്, ഇന്ത്യയില്‍ പലവിധ ബിസിനസും ജോലിയും ചെയ്ത് വിജയം നേടി, ഈ പാതയാണ് താന്‍ പിന്തുടരാന്‍ ശ്രമിച്ചത്. ധാരാളം ആളുകൾ ജോലിക്കായി അവിടെ പോകുന്നു, പക്ഷേ അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് ഞാനും കരുതി. ഞാൻ അവിടെ പോയി, പൗരത്വം അപേക്ഷിച്ചു, അത് ലഭിച്ചു,”- അക്ഷയ് പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെ, താൻ വീണ്ടും പ്രൊഫഷണൽ വിജയം അനുഭവിക്കാൻ തുടങ്ങിയെന്നും, പിന്നോട്ട് പോകണമെന്ന് താൻ തീരുമാനിച്ചതായും അക്ഷയ് പറഞ്ഞു. “പിന്നെ ഞാൻ എന്റെ രാജ്യത്ത് തുടരുമെന്ന് ഞാൻ കരുതി, ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്നാല്‍ പിന്നീട് എന്‍റെ ചിത്രങ്ങള്‍ നന്നായി ഓടാന്‍ തുടങ്ങി, വീണ്ടും കരിയറില്‍ വിജയം നേടാന്‍ തുടങ്ങി, അതിനാല്‍ ഇന്ത്യയില്‍ തന്നെ തുടരണമെന്ന് ഞാൻ കരുതി, ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,” അക്ഷയ് പറയുന്നു.
തനിക്ക് കനേഡിയൻ പാസ്‌പോർട്ടാണ് ഉള്ളതെന്ന് അക്ഷയ് സമ്മതിക്കുന്നു. എന്നാൽ ഇന്ത്യയിലാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് അക്ഷയ് കുമാര്‍ പറയുന്നു. “എനിക്ക് ഒരു പാസ്‌പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, ഞാൻ എന്‍റെ എല്ലാ നികുതികളും അടച്ചാണ് ഇവിടെ നില്‍ക്കുന്നത്. അത് അവിടെയും അടയ്ക്കാൻ എനിക്ക് ഒരു ചോയ്‌സ് ഉണ്ട്,
പക്ഷേ ഞാൻ അവർക്ക് എന്‍റെ രാജ്യത്ത് പണം നൽകുന്നു. ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. ഒരുപാട് ആളുകൾ ഇതിനെ വിമര്‍ശിക്കുന്നു, അവർക്ക് അതിന് അനുവാദമുണ്ട്. അവരോട്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്നും ഞാൻ എപ്പോഴും ഒരു ഇന്ത്യക്കാരനാണെന്നും പറയാൻ ആഗ്രഹിക്കുന്നു" അക്ഷയ് കുമാര്‍ പറയുന്നു.
അജയ് ദേവ്ഗണ്‍ വീണ്ടും 'ഇന്‍സ്പെക്ടര്‍ ബജിറാവു സിങ്കം'; സിങ്കം 3 വരുന്നു