'ആദ്യ കല്യാണക്കുറി നമ്മുടെ സൂപ്പർ സ്റ്റാറിന്'; സുരേഷ് ​ഗോപിയുടെ അനു​ഗ്രഹം വാങ്ങി ശ്രീവിദ്യയും രാഹുലും

സുരേഷ് ​ഗോപിയുടെ തൃശൂരിലുള്ള വീട്ടിൽ എത്തിയാണ് ശ്രീവിദ്യയും രാ​ഹുലും വിവാഹം ക്ഷണിച്ചത്.

Actress Sreevidya Mullachery and Rahul Ramachandran invited Suresh Gopi to her wedding

സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടിവി ഷോകളിലൂടെയും തിളങ്ങുന്ന ശ്രീവിദ്യ ഇപ്പോൾ കല്യാണ ഒരുക്കത്തിലാണ്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രതിശ്രുത വരൻ. തന്റെ കല്യാണ ഒരുക്കങ്ങളെല്ലാം താരം യുട്യൂബിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അവയെല്ലാം ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ ഏറെ സ്പെഷ്യൽ ആയിട്ടുള്ളൊരു വീഡിയോ ആണ് ശ്രീവിദ്യ ഷെയർ ചെയ്തിരിക്കുന്നത്. 

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ വിവാഹം ക്ഷണച്ചതിന്റെ വീഡിയോ ആണ് ശ്രീവിദ്യ പങ്കുവച്ചിരിക്കുന്നത്. ക്ഷണക്കത്ത് ആദ്യമായി നൽകുന്ന ആൾ സുരേഷ് ​ഗോപി ആണ്. "അങ്ങനെ ആദ്യത്തെ കല്യാണക്കുറി കൊടുത്തു. അതും നമ്മുടെ സൂപ്പർ സ്റ്റാറിന്", എന്ന ക്യാപ്ഷനോടെയാണ് നടി വീഡിയോ പങ്കിട്ടിരിക്കുന്നത്. 

സുരേഷ് ​ഗോപിയുടെ തൃശൂരിലുള്ള വീട്ടിൽ എത്തിയാണ് ശ്രീവിദ്യയും രാ​ഹുലും വിവാഹം ക്ഷണിച്ചത്. സുരേഷ് ​ഗോപിക്ക് ക്ഷണക്കത്ത് കൊടുത്ത് അനു​​ഗ്രഹം വാങ്ങണമെന്നത് തങ്ങളുടെ വലിയ ആ​ഗ്രഹമായിരുന്നുവെന്ന് ഇരുവരും പറയുന്നുണ്ട്. കോടിമുണ്ടും വെറ്റിലയും പാക്കും ഉൾപ്പെടുന്ന തട്ട് ഇരുവരും ചേർന്ന് നടന് കൈമാറുന്നതും വീഡിയോയിൽ കാണാം. സുരേഷ് ​ഗോപിയ്ക്ക് ഒപ്പം ​ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. 

കാൽതൊട്ട് അനു​ഗ്രഹം വാങ്ങണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും അത് കല്യാണത്തിന് മതിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും നടി പറയുന്നുണ്ട്. സെപ്റ്റംബര്‍ 8നാണ് വിവാഹം. എറണാകുളത്ത് വച്ചാണ് വിവാഹം. ശ്രീവിദ്യ കാസർകോട് സ്വദേശിയും രാഹുൽ തിരുവനന്തപുരം കാരനുമാണ്. 

'മലയാളിക്ക് പണി അറിയാം '; മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് വീഡിയോ പുറത്ത്, കയ്യടി

അതേസമയം, സുരേഷ് ഗോപിയുടെ 251മത്തെ ചിത്രത്തിന്റെ സംവിധായകൻ ആണ് രാഹുൽ രാമചന്ദ്രന്‍. നിര്‍മിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios