'എന്റെ കേദാർ സ്നേഹത്തിന്റെ നടുവിലേക്കാണ് വന്നത്'; സുഹൃത്തുക്കളെക്കുറിച്ച് സ്നേഹ ശ്രീകുമാർ

കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.

actress sneha sreekumar about her friends and son nrn

മിനി സ്ക്രീൻ പ്രേക്ഷകര്‍ക്കെല്ലാം ഏറെ സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നിങ്ങനെയുള്ള നിലയില്‍ ശ്രദ്ധേയയായ സ്നേഹ വിവാഹം കഴിച്ചിരിക്കുന്നതും ഒരു കലാകാരനെ തന്നെയാണ്. എസ് പി ശ്രീകുമാര്‍ എന്ന നടനെ ഇന്ന് മിക്ക മലയാളികള്‍ക്കും അറിയാം. ശ്രീകുമാറും മിനിസ്ക്രീനിലൂടെയാണ് വന്നതെങ്കിലും ഇപ്പോള്‍ സിനിമകളില്‍ ഏറെ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ, താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. തൻറെ സുഹൃത്തുക്കളെ കുറിച്ചാണ് സ്നേഹ പറയുന്നത്. 'ജീവിതത്തിലെ വലിയ സമ്പാദ്യം സുഹൃത്തുക്കൾ ആണ്. സുഹൃത്തുക്കൾ കുടുംബം ആകുമ്പോൾ ഒരിക്കലും ഒറ്റപ്പെടൽ ഉണ്ടാകില്ല..14വർഷമായി മറിമായം തുടങ്ങിയിട്ട്, അതിൽ നിന്നും എനിക്ക് കിട്ടിയത് കെട്ടുറുപ്പുള്ള വലിയ കുടുംബമാണ്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും കൂടെനിന്നവർ പ്രത്യേകിച്ച് ഗർഭിണി ആയിരിക്കുമ്പോൾ എനിക്ക് കിട്ടിയ സ്നേഹം ജീവിതാവസാനം വരെയും മറക്കാൻ പറ്റാത്തത് ആണ്. എന്റെ കേദാർ സ്നേഹത്തിന്റെ നടുവിലേക്കാണ് വന്നത്. യാത്രകളിലും അവനെ സ്നേഹിക്കാനും കളിപ്പിക്കാനും അവന്റെ മാമൻമാർ എപ്പോഴും ഉണ്ട്' എന്ന് കേദാറിനെ കളിപ്പിക്കുന്ന താരങ്ങളുടെ വീഡിയോ പങ്കുവെച്ച് സ്നേഹ പറയുന്നു. 

കേദാറും വളരെ സന്തോഷത്തോടെയാണ് ഇവർക്കൊപ്പം കളിക്കുന്നത്. വിവാഹ ശേഷമുള്ള സ്‌നേഹയുടേയും ശ്രീകുമാറിന്റേയും അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹ ശേഷവും സ്‌നേഹ അഭിനയിക്കുന്നതിന് എതിര്‍പ്പുകളില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. കുഞ്ഞ് ജനിച്ച ശേഷവും അഭിനയത്തിൽ സജീവമാണ് സ്നേഹ.

ആ സ്വപ്നങ്ങൾ സത്യമാകുമോ ? നിഗൂഢത നിറച്ച് 'സീക്രട്ട് ഹോം' ടീസർ

Latest Videos
Follow Us:
Download App:
  • android
  • ios