ബിഗ് ബോസ് മലയാളത്തിലെ ആദ്യ മത്സരാർത്ഥി, 'മുട്ടക്കള്ളി'യെന്ന പേര്: ശ്വേത മേനോൻ പറയുന്നു
ബിഗ് ബോസിലേക്ക് ക്ഷണിച്ചപ്പോള്‍ പതിമൂന്നാമതായി കയറുന്ന മത്സരാര്‍ഥിയായിരിക്കുമെന്നാണ് എന്നോട് പറഞ്ഞിരുന്നതെന്ന് ശ്വേത.
സിനിമയിലൂടെ മലയാളികൾക്കിടയിലേക്ക് എത്തിയെങ്കിലും ഇപ്പോൾ ടിവി ഷോകളിൽ നിറഞ്ഞു നിൽക്കുകയാണ് ശ്വേത മേനോൻ. മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിഗ് ബോസിലേക്ക് എന്റര്‍ ചെയ്ത മത്സരാര്‍ഥി നടി ശ്വേത മേനോന്‍ ആയിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് ബോസിലേക്കുള്ള യാത്രയും അതിലെ ജീവിതത്തെ പറ്റിയും നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
ബിഗ് ബോസിലേക്ക് ക്ഷണിച്ചപ്പോള്‍ പതിമൂന്നാമതായി കയറുന്ന മത്സരാര്‍ഥിയായിരിക്കുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് ഒന്നാമത്തെ മത്സരാര്‍ഥി ഞാനാണെന്ന് പറയുന്നത്. എന്നെ പറ്റി കുറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു ആളുകള്‍ക്ക്. അവിടെ നിന്നാല്‍ ഒന്നാം സ്ഥാനം ഞാന്‍ കൊണ്ട് പോകും എന്നാണ് പലരും കരുതിയത്. പക്ഷെ ഞാന്‍ അധികം അവിടെ നില്‍ക്കില്ലെന്ന് എനിക്ക് തന്നെ കൃത്യമായി അറിയാമായിരുന്നുവെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞു.
രണ്ട് ആഴ്ച കൊണ്ട് ബിഗ് ബോസില്‍ നിന്നും തിരികെ വീട്ടിലെത്തുമെന്ന് കരുതിയാണ് ഞാന്‍ അതിലേക്ക് പോകുന്നത്. ശരിക്കും അതൊരു നല്ല ഷോയാണ്. ലാലേട്ടന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ എന്നെ ആണ് കാണാന്‍ പോകുന്നത് എന്നാണ് പറഞ്ഞത്. അങ്ങനൊരു വഴിയിലൂടെ നടക്കുമ്പോഴാണ് നമ്മള്‍ നമ്മളെ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഇടം ആയിരുന്നു ബിഗ് ബോസ്. അതിനകത്ത് ചെന്നതിന് ശേഷം ആദ്യത്തെ ക്യാപ്റ്റനും ഞാനായിരുന്നു. നടൻ ദീപനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഷോയിലൂടെ തനിക്ക് കട്ടില്‍സ്റ്റാര്‍ എന്നൊരു പേര് വന്നുവെന്നാണ് ദീപന്‍ പറയുന്നത്.
എന്നാൽ താന്‍ മുട്ടക്കള്ളി എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുകയാണ് ശ്വേത.
ദുരൂഹതയുടെ ചുരുളഴിച്ച് ടെവിനോ, എൻഗേജിംഗ് മൊമന്‍റുമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും'-റിവ്യു
സത്യത്തില്‍ ഞാന്‍ തൈറോയ്ഡ് പേഷ്യന്റ് ആണ്. ചില ഭക്ഷണങ്ങള്‍ എനിക്ക് അലര്‍ജിയാണ്. ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്. അതവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഒരു ആഴ്ചയില്‍ കൂടുതല്‍ ഞാന്‍ മെഡിസിന്‍ കഴിക്കാതെ ഇരിക്കേണ്ടിയും വന്നിരുന്നു. ശേഷം മത്സരാര്‍ഥികളായി ഉണ്ടായിരുന്നവരെല്ലാം ബിഗ് ബോസിനോട് അപേക്ഷിച്ചതിന് ശേഷമാണ് തനിക്ക് മരുന്ന് പോലും കിട്ടിയതെന്നും ശ്വേത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..