കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട് സേതുലക്ഷ്മിയും ഐശ്വര്യയും; 'കല്യാണി' അറിയേണ്ടെന്ന് ആരാധകർ

നായിക കഥാപാത്രമായ കല്യാണിയായി എത്തുന്ന തമിഴ് താരം ഐശ്വര്യ റാംസായ് ആണ്.

Actress Sethulakshmi and Aishwarya Razai share pictures together

ലയാളികൾ വളരെ പെട്ടെന്ന് നെഞ്ചേറ്റിയ പരമ്പരയായിരുന്നു മൗനരാഗം. ഊമയായ പെൺകുട്ടിയുടെ ത്യാഗപൂർണമായ ജീവിത കഥ പറയുന്ന പരമ്പര പ്രേക്ഷകർ വലിയ ആകാംക്ഷയോടെയാണ് കാണുന്നത്. നായിക കഥാപാത്രമായ കല്യാണിയായി എത്തുന്ന തമിഴ് താരം ഐശ്വര്യ റാംസായ് ആണ്. നിരവധി കഥാപാത്രങ്ങൾ വേഷമിടുന്ന പരമ്പരയിൽ നായക വേഷത്തിൽ തമിഴ് താരം നലീഫും എത്തുന്നു.

ഊമയായ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ നേരിടേണ്ടി വരുന്ന അവഗണനയും ദുരിതവുമാണ് പരമ്പര പറയുന്നത്. വീട്ടിലെ അച്ഛനും സഹോദരനും മുത്തശ്ശിയുമടക്കം കല്യാണിയെ അവഗണിക്കുകയാണ്. മുത്തശ്ശിയുടെ വേഷത്തിലെത്തുന്നത് സിനിമാ- സീരിയൽ രംഗത്ത് സീനിയറായ സേതുലക്ഷ്മിയാണ്. 

പരമ്പരയിൽ തമ്മിലടിയാണെങ്കിലും യഥാർത്ഥ ജീവിതത്തിലെ സൌഹൃദം പലപ്പോഴും ആരാധകർ അറിഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു ലൊക്കേഷൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. സീരിയലിൽ മുഖ്യ ശത്രുവിന്റെ വേഷത്തിലെത്തുന്ന സേതുലക്ഷ്മിക്കൊപ്പം സെറ്റു സാരിയിലുള്ള കിടിലൻ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.  പരമ്പരയിലെ ശത്രുത കണ്ടാൽ ഇങ്ങനെ തോന്നില്ലാലോ എന്നാണ് ചില ആരാധകരുടെ ചോദ്യം.  ഈ കാര്യം കല്യാണി അറിയേണ്ടെന്ന ട്രോളും ചില ആരാധകർ കമന്റായി പങ്കുവയ്ക്കുന്നു.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. തമിഴ് താരമായ ഐശ്വര്യയെ പ്രദീപാണ് ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios