രജനികാന്ത് വെറും സീറോയായി: സൂപ്പര്‍ സ്റ്റാറിനെതിരെ ആഞ്ഞടിച്ച് റോജ - വീഡിയോ
എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നാണ് രജനികാന്ത് പ്രസംഗിച്ചത്. എന്താണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല.
ഹൈദരാബാദ്: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ ആഞ്ഞടിച്ച് തെലുങ്ക് സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജ. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയില്‍ പങ്കെടുത്ത് രജനി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ റോജ വിമര്‍ശിച്ചത്. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്ന് റോജ വിമര്‍ശിച്ചു.
എന്‍ടിആര്‍ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ് കൃഷ്ണന്‍ എന്നാല്‍ എന്‍ടിആര്‍ എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വേദിയില്‍ വന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്‍റെ പാര്‍ട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രാഷ്ട്രീയ പ്രസംഗം രജനികാന്ത് നടത്തിയെന്ന് റോജ ആരോപിച്ചു. ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നും റോജ ആരോപിച്ചു.
എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നാണ് രജനികാന്ത് പ്രസംഗിച്ചത്. എന്താണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് രജനി എപ്പോഴും പറയാറ്. പിന്നെ എന്തിന് അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തണം. ആന്ധ്ര ജനതയെ സംബന്ധിച്ച് രജനികാന്ത് സൂപ്പര്‍താരമാണ്. അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് അവര്‍ കണ്ടത്. എന്നാല്‍ ഈ പ്രസംഗത്തോടെ അദ്ദേഹം വെറും സീറോയായി.
രജനികാന്ത് മാപ്പ് പറയണോ എന്ന ചോദ്യത്തിന്. ആന്ധ്രയിലേക്ക് അദ്ദേഹം ഇനി വരുമെന്ന് തോന്നുന്നില്ല. ഇവിടെ തെരഞ്ഞെടുപ്പില്‍ നില്‍ക്കാനും പോകുന്നില്ല. അതിനാല്‍ തന്നെ മാപ്പ് പറയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്‍റെ താല്‍പ്പര്യമാണെന്ന് റോജ പറഞ്ഞു. ആന്ധ്രയില്‍ വന്ന് ചന്ദ്രബാബു നായിഡുവിന്‍റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് ചന്ദ്രബാബു നായിഡു നല്‍കിയ സ്ക്രിപ്റ്റ് വായിക്കുകയായിരുന്നു എന്നും റോജ ആരോപിച്ചു.
1999 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് റോജ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാല്‍ 2009 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ആദ്യകാലത്ത് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് റോജ. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാഗേരി മണ്ഡലത്തില്‍ നിന്നും വിജയിച്ച റോജ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം നേടിയപ്പോള്‍ മന്ത്രിയുമായി.
'അമിതാഭ് ബച്ചനോ എനിക്കോ സാധിക്കാത്ത പലതും ബാലയ്യയ്ക്ക് ചെയ്യാനാകും'; രജനികാന്ത്
ഐശ്വര്യ രജനികാന്തിന്റെ 'ലാല്‍ സലാം', ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി