'അയ്യപ്പൻ' സിനിമയിൽ അച്ഛാ എന്ന് വിളിച്ചതായിരുന്നു ആദ്യ ഡബ്ബിംഗ്; രേഖ രതീഷ്
ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയലോകത്തു നിന്നും ബ്രേക്കെടുത്തിരുന്നു.
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് രേഖ രതീഷ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലത്തി വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു കഴിഞ്ഞു. പരസ്പരം എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീടിങ്ങോട്ട് രേഖ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.
ഇപ്പോഴിതാ താൻ ഡബ് ചെയ്യുന്നതിനെക്കുറിച്ച് രേഖ രതീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'എന്റെ അച്ഛനും അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ കൂടി ആയിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് ആനന്ദവല്ലിയാന്റി, വൽസമ്മ ആന്റി, സജിത്ത് അങ്കിൾ അങ്ങനെ ഒരുപാട് പേർ. ഇവരെല്ലാം ഡബ് ചെയ്യുന്നത് കണ്ട് വളർന്ന വ്യക്തി ആണ് ഞാൻ. നമ്മുടെ ഡബ്ബിംഗ് ഇഷ്ടമായെന്ന് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ എന്റെ അച്ഛനോടൊപ്പം തോളോട് തോൾ കൈയിട്ട് നിന്ന് ഡബ് ചെയ്തവർ മോളേ ഡബിംഗ് അസാധ്യം എന്ന് പറയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ആനന്ദവല്ലി ആന്റി എന്നെ കെെയിലെടുത്ത് അയ്യപ്പൻ എന്ന സിനിമയിൽ അച്ഛാ എന്ന് വിളിക്കുന്നതായിരുന്നു എന്റെ ആദ്യ ഡബ്ബിംഗ്. അതെനിക്ക് ആന്റി മോഡുലേഷൻ ചെയ്ത് തന്നതാണ്. ഇന്ന് മുകളിലിരുന്ന് കാണുന്നുണ്ടാവും' എന്നാണ് രേഖ പറഞ്ഞത്.
മോഹൻലാലിന് ശേഷം സൂര്യ ചിത്രം; ലിജോ ജോസിന്റെ തമിഴ് സിനിമ വരുന്നെന്ന് റിപ്പോർട്ട്
ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയലോകത്തു നിന്നും ഒരു ബ്രേക്കെടുത്തിരുന്നു എങ്കിലും രേഖ പൂർവ്വാധികം ശക്തിയോടെയാണ് തൻ്റെ കരിയറിലേക്ക് മടങ്ങിയെത്തിയത്. താന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ താന്‍ എല്ലാവരെയും സഹായിക്കുമെന്നും ഒരിക്കൽ ക്വസ്റ്റ്യൻ ആൻസർ സെഷനിൽ രേഖ പറഞ്ഞിരുന്നു. വിവാഹവും വിവാഹ മോചനവുമെല്ലാം നേരത്തെ പല തവണ രേഖയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു.