Parvathy Arun : കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് നടി പാര്‍വ്വതി
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും പാർവ്വതിയും.
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും(Mridula vijay) പാർവ്വതിയും (parvathi vijay). നിരവധി പരമ്പരകളിൽ നിറ സാന്നിധ്യമായിരുന്ന മൃദുല അടുത്തിടെയാണ് താൽക്കാലികമായി മാറി നിന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആയിരുന്നു ഇത്. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.
പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആണ് പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. പാർവ്വതിക്ക് ഒമ്പതാം മാസം ആയപ്പോഴായിരുന്നു മൃദുല ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇപ്പോഴിതാ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് പാർവ്വതി.
കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ആദ്യമായി പങ്കുവച്ചിരിക്കുകയാണ് പാർവ്വതി. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കയ്യിൽ കുഞ്ഞിനെയെടുത്ത്, അതിന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന ഫോട്ടോയാണ് പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്. 'എന്റെ പെണ്‍കുഞ്ഞ്' എന്നാണ് പാർവ്വതി കുറിച്ചിരിക്കുന്നത്. അരുണ്‍ രാവണ്‍ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. ചുംബന ഇമോജിയാണ് കമന്റ്. സമാന ഇമോജി മറുപടി കമന്റായി പാര്‍വ്വതിയും പങ്കുവയ്ക്കുന്നുണ്ട്.
വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കുന്ന താരദമ്പതികള്‍ കുഞ്ഞിന്റെ മുഖം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരുണ്‍ പാര്‍വ്വതിയുടെയും കുഞ്ഞിന്റെയും കൈ പിടിച്ച് 'എന്റേത്' എന്ന ക്യാപ്ഷനോടെ നേരത്തെ പങ്കുവച്ചിരുന്നു. ചേച്ചി മൃദുലയ്ക്ക് മുന്നേ ഇരുവരും പ്രണയിച്ച് വിവാഹിതരായിരുന്നു. വിവാഹ ശേഷം ഇരു കുടുംബവും യോജിക്കുകയായിരുന്നു. പിന്നീടുള്ള അനിയത്തിയുടെ കുടുംബ വിശേഷവും ഗര്‍ഭകാലവും കുഞ്ഞിന്റെ വിശേഷവും എല്ലാം മൃദുലയും തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
മൃദുലയും ഗർഭിണി
അടുത്തിടെയാണ് ഗർഭിണിയാണെന്ന് മൃദുലയും തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ ഈ വിശേഷം മൃദുലയും സീരിയൽ താരം കൂടിയായ ഭർത്താവ് യുവ കൃഷ്ണയും പങ്കുവച്ചിരുന്നു. താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല കുറിക്കുകയായിരുന്നു. മൃദുല പങ്കുവച്ച അതേ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം യുവയും കുറിച്ചിരുന്നു. കൂടാതെ അമ്മ വാരിക്കൊടുക്കുന്ന ചോറുപോലും കഴിക്കാനാകാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും രസകരമായ മ്യൂസിക്കോടെ യുവ പങ്കുവച്ചിരുന്നു.
മൃദുല ഗർഭിണിയാണെങ്കിലും ഭാര്യക്ക് പണികൊടുക്കാനുള്ള ഒരവസരവും യുവ കളയാറില്ല. ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നതിന് പിന്നിലും യുവയാണെന്നാണ് സഹോദരി പറഞ്ഞത്. കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒരേ വീട്ടില്‍ രണ്ട് ഗര്‍ഭിണികളുള്ള സന്തോഷവും ഇതിന് പിന്നാലെ മൃദുല ഒരു വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. സഹോദരി പാര്‍വ്വതിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു.