'ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല, ഒരുപാട് മിസ് ചെയ്യുന്നൂ'; അമാലിനോട് നസ്രിയ
2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്.
മലയാളികളുടെ പ്രിയ ക്യൂട്ട് നായികയാണ് നസ്രിയ. അവതാരികയായി സ്ക്രീനിൽ എത്തിയ താരം പിന്നീട്, മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്ത നസ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ദുൽഖറിന്റെ ഭാര്യ അമാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നസ്രിയ. കഴിഞ്ഞ ദിവസമായിരുന്നു അമാലിന്റെ പിറന്നാൾ. നിരവധിപേരാണ് അമാലിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ അമാലിനെ കുറിച്ച് നസ്രിയ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
“സന്തോഷജന്മദിനം എന്റെ അമ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല,” എന്നാണ് നസ്രിയ കുറിച്ചത്. അമാലിനോടും ദുൽഖറിനോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ് നസ്രിയ. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും നടി പങ്കുവയ്ക്കാറുമുണ്ട്.
"നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടെയാണ് പോകുന്നത്? എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ ഇപ്പോഴും അതുപോലെയാണ്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും..നിനക്കേറ്റവും മികച്ച പിറന്നാൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കും പോലെ. ലളിതവും മധുരവുമായ, നിന്റെ പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട, സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാൾ ആശംസകൾ ബൂ. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു", എന്നാണ് അമാലിന് പിറന്നാൾ ആശംസ അറിയിച്ച് ദുൽഖർ കുറിച്ചിരുന്നത്.
‘എനിക്ക് പ്രായമാകുന്നു, നീ ഇപ്പോഴും അതുപോലെ'; അമാലിനെ ചേർത്തുപിടിച്ച് ദുൽഖർ
2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഇരുവര്‍ക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്മാന് എന്നാണ് മകളുടെ പേര്. 2017 മേയ് അഞ്ചിനാണ് മറിയം ജനിച്ചത്.