Mridula Vijay : ഈ കുഞ്ഞ് വയര്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷം, ചിത്രങ്ങളുമായി മൃദുല വിജയ്

മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്.

Actress Mridula Vijay talks about the early days of pregnancy

ലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ (Thumbappoo serial) എന്ന പരമ്പരയിലായിരുന്നു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്.

തുമ്പപ്പൂവിലെ വീണയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇനി തുമ്പപ്പൂവില്‍ തുടരുന്നില്ല എന്ന് മൃദുല അടുത്തിടെ അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തോടൊപ്പമാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷവും മൃദുല പറഞ്ഞത്.  

താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല കുറിക്കുകയായിരുന്നു.  മൃദുല പങ്കുവച്ച അതേ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം യുവയും കുറിച്ചിരുന്നു.കൂടാതെ അമ്മ വാരിക്കൊടുക്കുന്ന ചോറുപോലും കഴിക്കാനാകാതെ വിഷമിക്കുന്ന മൃദുലയുടെ വീഡിയോയും രസകരമായ മ്യൂസിക്കോടെ യുവ പങ്കുവയ്ക്കുന്നുണ്ട്.

ഇരുവരും സോഷ്യല്‍ മീഡിയിയലൂടെ  പങ്കുവച്ച  'കുഞ്ഞു'  വിശേഷത്തിന് പിന്നാലെ ഗര്‍ഭകാലത്തെ ഓരോ തമാശകളും സന്തോഷങ്ങളുമായി മൃദുലയും യുവയും സ്ഥിരം പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു വയര്‍ കാണുമ്പോഴുള്ള സന്തോഷം പങ്കുവച്ചാണ് ഇപ്പോള്‍ മൃദുല ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും ചിത്രവുമായി എത്തുന്നത്.  'ഈ കുഞ്ഞു വയര്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു' എന്ന് പറഞ്ഞാണ് മൃദുല ഫോട്ടോകള്‍ പങ്കുവച്ചത്. ഫോട്ടോയ്ക്ക്  'ഗുഡ് ജോബ് ബ്രദര്‍' എന്ന കമന്റുമായി  യുവയെ ടാഗ് ചെയ്ത ഷിയാസ് എത്തിയതും ശ്രദ്ധേയമായി.

സഹോദരിയും ഗർഭിണി

സീരിയൽ രംഗത്തുണ്ടായിരുന്ന  സഹോദരി പാർവ്വതി പൂര്‍ണ ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് മൃദുലയ്ക്കും പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയത്. ഒരേ വീട്ടില്‍ രണ്ട് ഗര്‍ഭിണികളുള്ള സന്തോഷവും ഇതിന് പിന്നാലെ മൃദുല ഒരു വീഡിയോയിലൂടെ പങ്കുവച്ചിരുന്നു. സഹോദരി പാര്‍വ്വതിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 

മൂക്കിൽ പഞ്ഞി വച്ചുള്ള ഭക്ഷണം കഴിപ്പ്

മൃദുല ഗർഭിണിയാണെങ്കിലും ഭാര്യക്ക് പണികൊടുക്കാനുള്ള ഒരവസരവും യുവ കളയാറില്ല.  ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നതിന് പിന്നിലും യുവയാണെന്നാണ് സഹോദരി പറഞ്ഞത്.

Read more: 'സുമിത്ര'യുടെ ദുബായ് ബിസിനസ് നടക്കുമോ?, 'കുടുംബവിളക്ക്' റിവ്യു

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 

Latest Videos
Follow Us:
Download App:
  • android
  • ios