'സ്ത്രീ-പുരുഷ വേർതിരിവിൽ കുറച്ചുനാളായി ഞാൻ വിശ്വസിക്കുന്നില്ല'; മഞ്ജു വാര്യർ
സ്ത്രീകൾ ആഗ്രഹിക്കുന്ന സക്സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞ മഞ്ജു, സ്ത്രീ-പുരുഷ വേർതിരിവ് എന്നതിനോട് കുറച്ചുനാളായി താൻ വിശ്വസിക്കുന്നില്ലെന്ന് പറയുന്നു.
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ഒരു വനിതാ സംരംഭം ഉദ്ഘാടനം ചെയ്തു കൊണ്ട് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സ്ത്രീകൾ ആഗ്രഹിക്കുന്ന സക്സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞ മഞ്ജു, സ്ത്രീ-പുരുഷ വേർതിരിവ് എന്നതിനോട് കുറച്ചുനാളായി താൻ വിശ്വസിക്കുന്നില്ലെന്ന് പറയുന്നു. പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്നും മഞ്ജു വാര്യർ പറഞ്ഞു.
'പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ ആഗ്രഹവും ആവേശവുമുള്ള സ്ത്രീകൾക്ക് അതിന് സാധിക്കാറില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകൾ ആഗ്രഹിക്കുന്ന സക്സസ് ഫുൾ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ. അങ്ങനെ വളർന്ന് സ്ത്രീ-പുരുഷ വേർതിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേർതിരിവിൽ കുറച്ചുനാളായി ഞാൻ വിശ്വസിക്കുന്നില്ല. അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നു കൊണ്ട് മനസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹം', എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
രാമന്റെ വേഷം കോപ്പിയടി; പ്രഭാസിന്റെ 'ആദിപുരുഷി'നെതിരെ ആര്‍ട്ടിസ്റ്റ്
അതേസമയം, 'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്തത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.