'എങ്ങോട്ടന്നറിയില്ല ഈ യാത്ര'; കൂൾ ലുക്കിൽ ബാക്ക്പാക്കുമായി മഞ്ജു വാര്യർ

തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്.

actress manju warrier share traveling photos

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവ് നടത്തിയ നടി ഇപ്പോൾ തമിഴ് സിനിമയിലും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മ‍ഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. 

യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. പക്ഷെ എന്റെ പാതയിൽ തന്നെയാണ്” എന്നാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

“ഇഷ്ടമുള്ളിടത്തേക്ക് പോകാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഉള്ള സ്വാതന്ത്ര്യം കിട്ടുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, സമ്മര്‍ ഇന്‍ ബത്ലഹേമിലെ ആമിയുടെ ഒരു ലുക്കുണ്ടല്ലോ, നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഒരുപാട് സന്തോഷത്തോടെയും ചിരിയോടെയും വിജയത്തോടെയും ആസ്വദിക്കൂ”എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. 

അതേസമയം, തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത് ആണ് നായകനായി എത്തുന്നത്. . വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

കുറച്ചുനാൾ സിനിമയ്ക്ക് ഇടവേള, സുൽഫത്തിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറന്ന് മമ്മൂട്ടി

Latest Videos
Follow Us:
Download App:
  • android
  • ios