ബത്‌ലഹേം വീഥികളിൽ ചുറ്റിക്കറങ്ങി 'ഡെന്നിസിന്റെ ആമി'; വീഡിയോ
മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ബത്‌ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. 'നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക', എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും പങ്കുവച്ചിട്ടുണ്ട്. ‘മഞ്ജു ഇൻ ബത്‌ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘സമ്മർ ഇൻ ബത്‌ലഹേമിലെ ആമി കുട്ടി, ഡെന്നിസ് എവിടെ, അന്നും ഇന്നും എന്നും ഇഷ്ടം, നിങ്ങളുടെ സന്തോഷം കാണുമ്പോ എപ്പോഴും മനസ്സിൽ വളരെ സന്തോഷം തോന്നും. എല്ലാം തീർന്നിടത്തൂന്ന് തുടങ്ങിയ വിജയം കാണുമ്പോളുള്ള സന്തോഷം’എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസിനൊരുങ്ങുന്നത്. അജിത്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രം അടുത്ത വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.
'കലാകാരൻ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം': മമ്മൂട്ടിയെ കുറിച്ച് നാദിർഷ
ഇന്തോ-അറബിക് ചിത്രം 'ആയിഷ'യും മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ജനുവരി 20ന് ചിത്രം ലോകമൊമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് 'ആയിഷ'. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന. ആമിർ പള്ളിക്കൽ ആണ് സംവിധാനം.