'കുട്ടി മുരുകൻ'; മകന്റെ പുതിയ ചിത്രം പങ്കുവച്ച് അനുശ്രീ

ഒരു കാരണവും ഇല്ലാതെ, സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പ്രഖ്യാപിച്ച നടിയ്ക്ക് എതിരെ വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ സോഷ്യല്‍ മീഡിയിയല്‍ വന്നിരുന്നു.

actress anusree share her son photos

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയിരുന്നു അനുശ്രീ. താരത്തിന്റെ വിവാഹവും വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് അനുശ്രീക്ക് ഒരു കുഞ്ഞ്  ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള(ആരവ്) ഓരോ ദിവസവും എങ്ങിനെയാണ് കടന്ന് പോകുന്നതെന്ന് വിവരിച്ചു കൊണ്ടുള്ള വീഡിയോകളാണ് ഇപ്പോൾ അനുശ്രീയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിറയുന്നത്. അത്തരത്തിൽ നടി പങ്കുവച്ച ആരവിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

നെറ്റിയിലും കൈയ്യിലും നെഞ്ചിലും ചന്ദനം പൂശി നില്‍ക്കുന്ന മകനൊപ്പമുള്ള ചിത്രമാണ് അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. കുട്ടി മുരുകന്‍ എന്നാണ് ഒരാളുടെ വിശേഷണം. കുഞ്ഞിനെ കാണുമ്പോള്‍ എന്തോ സങ്കടം ഫീല്‍ ചെയ്യുന്നു എന്ന് പറഞ്ഞ് ചിലര്‍ വന്നിട്ടുമുണ്ട്. മോനോടും അനുശ്രീയോടും ഉള്ള സ്‌നേഹം പ്രകടിപ്പിച്ചും ഒരുപാട് പേര്‍ എത്തിയിട്ടുണ്ട്. വിഷ്ണുവുമായുള്ള പ്രശ്‌നം എല്ലാം പെട്ടന്ന് തീരട്ടെ എന്നാണ് ഈ ഫോട്ടോയ്ക്ക് താഴെയും ചിലരുടെ പ്രാര്‍ത്ഥന.

മകനൊപ്പം ദുബായിലായിരുന്നു അനുശ്രീ. ദുബായിലേക്ക് പോകുന്ന വിശേഷങ്ങളാണ് കഴിഞ്ഞ രണ്ട് വീഡിയോകളിലും നടി പങ്കുവച്ചിരുന്നത്. ചിറ്റമ്മയുടെ കൂടെ ദുബായില്‍ കുറച്ച് ദിവസം നില്‍ക്കുന്നതിന് വേണ്ടിയാണ് പോകുന്നത് എന്നും, മകന്റെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്രയാണെന്നും ഒക്കെ വീഡിയോയില്‍ അനുശ്രീ പറഞ്ഞിരുന്നു. ഒരു കാരണവും ഇല്ലാതെ, സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പ്രഖ്യാപിച്ച നടിയ്ക്ക് എതിരെ വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ സോഷ്യല്‍ മീഡിയിയല്‍ വന്നിരുന്നു. പ്രസവം വരെ കൂടെ ഉണ്ടായിരുന്ന വിഷ്ണുവിനെ എന്തിനാണ് കുഞ്ഞ് വന്നതിന് ശേഷം ഒഴിവാക്കിയത് എന്ന ചോദ്യത്തിന്, തന്റെ ഡിപ്രഷന്‍ കാരണം സംഭവിച്ചതാണെന്നും അത് മനസ്സിലാക്കാന്‍ വിഷ്ണുവിന് കഴിഞ്ഞില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്.

മമ്മൂട്ടിയുടെ വാഹനം കണ്ട ആവേശത്തിൽ റോബിൻ; ഫാൻ ബോയ് മൊമെന്റെന്ന് താരം

Latest Videos
Follow Us:
Download App:
  • android
  • ios