പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിനായകൻ; പോസ്റ്റിന് താഴെ കമന്റ് പൂരം

എപ്പോഴത്തെയും പോലെ ക്യാപ്ഷൻ ഒന്നും തന്നെ വിനായകൻ പോസ്റ്റിന് നൽകിയിട്ടില്ല.

actor vinayakan share photo with  his pet dog

സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നടൻ വിനായകൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രമാണ് വിനായകൻ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു. 

എപ്പോഴത്തെയും പോലെ ക്യാപ്ഷൻ ഒന്നും തന്നെ വിനായകൻ പോസ്റ്റിന് നൽകിയിട്ടില്ല. "പട്ടികളെ തുറന്നു വിടാതെ തുടൽ ഇട്ട് പൂട്ടിയിടുക എന്നാണ് അണ്ണൻ ഉദ്ദേശിക്കുന്നത്, ഇതിൽ ഒരു മെസ്സേജ് ഉണ്ട്. അത് ആരും കാണുന്നില്ല, കട്ട കലിപ്പ്, പട്ടികൾ തെരുവിൽ അലഞ്ഞു തിരിയേണ്ടവർ അല്ല സ്നേഹമുള്ള ജീവിയാണ്. പട്ടി സ്നേഹികൾ വിനായകനെ പോലെ അവയെ അന്തസായി വീട്ടിൽ വളർത്തുക, ഈ ലോകം മറ്റ് ജീവജാലങ്ങളുടെ കൂടെയാണെന്ന തിരിച്ചറിവ് ഉണ്ടാകണം", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, തെരുവ് നായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്  കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍  സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്സീനേഷന് മുന്‍ഗണന നല്‍കുക. രജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്സ്പോര്‍ട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനം ആകുന്നത് വരെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ആകും ഉണ്ടായിരിക്കുക. തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

'നായകളുടെ കടി കൊള്ളണമെന്ന് ആരും പറഞ്ഞിട്ടില്ല, കെട്ടി തൂക്കുന്നതും റീത്ത് വയ്ക്കുന്നതും പൈശാചികം'; മൃദുല മുരളി

Latest Videos
Follow Us:
Download App:
  • android
  • ios