ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി, സദ്യവിളമ്പിയും അനുഗ്രഹം തേടിയും താരം- വീഡിയോ
ട്രാൻസ്ജെൻഡേഴ്‌സിന് സദ്യവിളമ്പി കൊടുത്ത ശേഷം ആണ് അദ്ദേഹം മടങ്ങിയത്.
ട്രാൻസ്ജെൻഡേഴ്‌സിന് ഒപ്പം ഓണം ആഘോഷിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആയിരുന്നു ആഘോഷം. പങ്കെടുത്ത എല്ലാവർക്കും ഓണക്കോടി സമ്മാനിച്ച സുരേഷ് ഗോപി, അവരുടെ പാദം തൊട്ട് അനുഗ്രഹം തേടുകയും ചെയ്തു. ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ട്രാൻസ്ജെൻഡേഴ്‌സിന് സദ്യവിളമ്പി കൊടുക്കുന്ന നടനെയും വീഡിയോയിൽ കാണാം.
"എല്ലാ വിഭാഗങ്ങൾക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം, വർണം ഒന്നും ഇടകലർത്തരുത്. എല്ലാവരും ഒന്നുപോലെയാണ്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുന്നു", എന്ന് സുരേഷ് ഗോപി പറഞ്ഞു. സിവിൽ സർവീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാർഥിക്ക് പഠനത്തിനായുളള സഹായവും സുരേഷ്‌ഗോപി വാഗ്ദാനം ചെയ്തു. അടുത്ത ദിവസം തന്നെ അതിന് വേണ്ട ക്ലാസിൽ ചേരണമെന്നും അഭിരാമിയോട് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, 'ഗരുഡൻ' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തി ആയിരുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യ പിള്ള, അഭിരാമി, രഞ്ജിനി, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ് എന്നിവരാണ് സിനിമയില്‍ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍.
നഞ്ചിയമ്മയ്ക്ക് പുതിയ സാരഥി; ഇനി യാത്ര പുത്തൻ കാറിൽ