'അച്ഛനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല'; സല്‍മാന്‍ ഖാന്‍
കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്.
അച്ഛൻ ആകാൻ താല്പര്യമുണ്ടെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും നടന്‍ പറഞ്ഞു. എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.
'കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല. ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ല. എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’, എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ് സൽമാൻ ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്.