'റോബിനെ തെറി പറയൂ.. പ്രശസ്തരാകൂ, നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ': മനോജ് കുമര്
പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറിപറയുകയാണ് ചെയ്യുന്നതെന്ന് മനോജ് പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് തുടങ്ങാൻ ഇനി ചുരുക്കം ചില ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെ ആകും പുതിയ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. പുതിയ സീസൺ ഒരുങ്ങുന്നുണ്ടെങ്കിലും സീസൺ നാലിലെ മത്സരാർത്ഥികളെ സംബന്ധിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രത്യേകിച്ച് റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട ചർച്ചകൾ. സമീപകാലത്ത് വൻ വിമർശനങ്ങളാണ് റോബിൻ നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ റോബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പൊതുപരിപാടികളിൽ റോബിൻ അലറി വിളിച്ച് സംസാരിക്കുന്നതിനെതിരെ ആണ് സോഷ്യൽ മീഡിയയിൽ വിമർശനം നടക്കുന്നത്. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറിപറയുകയാണ് ചെയ്യുന്നതെന്ന് മനോജ് പറയുന്നു. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന എന്നും മനോജ് ചോദിക്കുന്നു.
മനോജ് കുമാറിന്റെ വാക്കുകൾ
റോബിന്റെ അലർച്ച അതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി. ബിഗ് ബോസിൽ വെച്ചുള്ള റോബിന്റെ പെരുമാറ്റം കണ്ടപ്പോൾ ഞാനുമായി സാമ്യം തോന്നി. അതുകൊണ്ടാണ് റോബിൻ എനിക്ക് അനിയനെപ്പോലെയാണെന്ന് അന്ന് ഞാൻ പറഞ്ഞത്. റോബിൻ ബിഗ് ബോസിൽ നിന്നും വന്ന ശേഷം റോബിൻ എന്നെ വന്ന് കണ്ടിരുന്നു. എല്ലാവരും റോബിൻ എന്ന പേര് വെച്ച് മത്സരിച്ച് വീഡിയോ ഇട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ റോബിന്റെ ശമ്പളക്കാരനല്ലാത്തത് കൊണ്ട് റോബിൻ മന്ത്രം ജപിച്ച് എനിക്ക് ഇരിക്കാൻ പറ്റില്ല. ഞാൻ അവസാനമായി റോബിനോട് സംസാരിച്ചത് 2022 ഡിംസബറിലാണ്. ഗൾഫിലെ വില്ല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അതിന്റെ ഓണർ യാക്കൂബ് ഞാൻ വഴിയാണ് റോബിനെ സമീപിച്ചത്.
അന്ന് ആ കാര്യത്തിന് വേണ്ടി റോബിനോട് സംസാരിച്ചിരുന്നു. ഇന്ന് എല്ലാവരും റോബിനെ ട്രോളുന്നത് അവന്റെ അലർച്ചയുടെ പേരിലാണ്. റോബിന്റെ അംബീഷ്യൻ പ്രശസ്തനാകണമെന്നായിരുന്നു. അതിന് വേണ്ടിയാണ് അവൻ ബിഗ് ബോസിൽ പോയത്. ജയിക്കണമെന്ന് ആഗ്രഹിച്ചു പക്ഷെ നടന്നില്ല. ഒരു മനുഷ്യരും അറിയാതിരുന്ന ആളുകൾ വരെ ഇന്ന് റോബിനെ വിമർശിച്ച് പ്രശസ്തരായി. റോബിനെ നാല് തെറി പറയുന്നവനും ഇന്ന് പ്രശസ്തനാണ്. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. ഓരോരുത്തർക്കും ഓരോ ക്യാരക്ടറല്ലേ.
നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന. നമുക്കും പോരായ്മകൾ ഇല്ലേ. പുറകെ നടന്ന് ഒരാളെ വേട്ടയാടരുതല്ലോ. അതുപോലെ തന്നെ റോബിനും വേഗത്തിൽ പ്രകോപിതനാകും.
ഹേറ്റേഴ്സ് പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രകോപിതനാകാതെ ചിരിയോടെ നേരിട്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. അപഹാസ്യനാവരുതെന്ന് അവനോട് പറയണമെന്ന് കരുതുന്നുണ്ട്. അവന്റെ സിനിമ ഇറങ്ങും മുമ്പ് മനപൂർവം തേജോവധം ചെയ്യേണ്ടതില്ലല്ലോ. ചിരിച്ചുകൊണ്ട് എതിരാളികളെ നേരിടണമെന്നാണ് എനിക്ക് റോബിനോട് പറയാറുള്ളത്. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗം റോബിനെ തെറി പറയുക എന്നതാണ്. ഇതൊക്കെ കാണുമ്പോൾ നാണം തോന്നുകയാണ്.
ബിബി ഫൈവ് തുടങ്ങുമ്പോഴേങ്കിലും റോബിനെ വെറുതെ വിടൂ. നമ്മുടെ വീടുകളിൽ വന്ന് അവൻ ശല്യം ചെയ്യുന്നില്ലല്ലോ. എന്തോരം നിങ്ങൾ അവനെ കല്ലെറിയുന്നുവോ അത്രത്തോളം അവന് പരിപാടികൾ കിട്ടുന്നുണ്ട്. എഴുപത് ദിവസം കൊണ്ട് അവന് കിട്ടിയ ജനപ്രീതി അവൻ ആഘോഷിക്കുകയാണ്. അത് അതിന്റെ വഴിക്ക് വിട്ടേക്ക്. റോബിൻ അലറിയതു കൊണ്ടല്ലല്ലോ ബ്രഹ്മപുരം കത്തിയത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ചെവി കേൾക്കാൻ പറ്റാത്ത അലർച്ചയും ബഹളങ്ങളുമല്ലേ. അതൊന്നും കുഴപ്പമില്ലല്ലേ.
'നിങ്ങളാണ് യഥാർത്ഥ സൂപ്പർ താരങ്ങൾ, ധീരഹൃദയർ'; കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ദുൽഖർ