വടക്കുംനാഥന് മുന്നിൽ പുതിയ തുടക്കം; ജിപിയുടെയും ഗോപികയുടെയും വിവാഹം കഴി‍ഞ്ഞു

തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

actor govind padmasoorya and gopika anil got married today nrn

ടൻ ​ഗോവിന്ദ് പത്മസൂര്യയും(ജിപി) സീരിയൽ താരം ​ഗോപിക അനിലും വിവാഹിതരായി. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്ത്. തനി കേരളത്തനിമയിൽ ക്യൂട്ട് ലുക്കിലുള്ള ഇരുവരുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ശേഷം നടന്ന റിസപ്ഷനില്‍ നിരവധി സിനിമ-സീരിയല്‍ താരങ്ങള്‍ പങ്കെടുത്തു. 

2023 ഒക്ടോബര്‍ 23നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ജിപിയും ഗോപികയും തങ്ങളുടെ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസും ആയിരുന്നു ഇത്. പിന്നാലെ ഗോപിയും ജിപിയും കല്യാണ വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. 

അടുത്തിടെ നടന്‍ മോഹന്‍ലാലിനെ ഇരുവരും വിവാഹം ക്ഷണിക്കാന്‍ പോയതിന്‍റെ വീഡിയോ വൈറല്‍ ആയിരുന്നു. ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹന്‍ലാലിന്‍റെ മകളായി ഗോപി അഭിനയിച്ചിരുന്നു. ഗോപിയുടെ അനുജത്തിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് എത്താന്‍ സാധിക്കില്ലെന്നും ആ വേളയില്‍ വിദേശത്തായിരിക്കും താനെന്നും മോഹന്‍ലാല്‍ അറിയിച്ചതായി ജിപി അറിയിച്ചിരുന്നു. 

മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ക്രീനില്‍ എത്തി. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായിക ആയി മാറിയ ആളാണ് ഗോപിക. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലില്‍ ആണ് ഗോപിക ജനപ്രീയ താരമായി മാറിയത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. പരമ്പരയിലെ ശിവനും അഞ്ജലിയും കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവാഞ്ജലി എന്നാണ് ഇവരെ സോഷ്യല്‍ മീഡിയ വിളിച്ചിരുന്നത്. 

കല്യാണ രാത്രിയിൽ സ്വാസികയ്ക്കും പ്രേമിനും എട്ടിന്റെ പണി കൊടുത്ത് കസിൻസ്; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios