Asianet News MalayalamAsianet News Malayalam

ഒന്ന് സൂക്ഷിച്ച് നോക്കിയെ, ആളെ പിടി കിട്ടിയോ ? ഇത് മലയാളത്തിന്റെ പ്രിയ താരം, ഫോട്ടോ വൈറൽ

ചിലർ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയെ കളറാക്കി എഡിറ്റ് ചെയ്ത് കമന്റ് ബോക്സിൽ ഇടുന്നുമുണ്ട്.

actor azees nedumangad share childhood photos
Author
First Published Jul 25, 2024, 5:51 PM IST | Last Updated Jul 25, 2024, 6:06 PM IST

ത്രോബാക്ക് ഫോട്ടോകൾക്കും വീഡിയോകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത്. തങ്ങളുടെ പ്രിയ അഭിനേതാക്കളുടെ കുട്ടിക്കാല ഫോട്ടോകൾ കണ്ട്, ഇതവർ തന്നെയാണോ എന്ന് വരെ ആരാധകർ സംശയിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറെ മാറ്റം വന്നിട്ടുള്ളവരുടെയും വരാത്തവരുടെയും കുട്ടിക്കാല ഫോട്ടോകൾ സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്യും. അങ്ങനെയൊരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് മലയാളത്തിന്റെ പ്രിയതാരം പങ്കിട്ടിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റാണ് ഫോട്ടോ. "ഉമ്മ, ഇത്ത, പിന്നെ ഈ ഞാനും", എന്നാണ് ഫോട്ടോ പങ്കിട്ട് നടൻ കുറിച്ചിരിക്കുന്നത്. ഫോട്ടോയിൽ അമ്മയുടെ ഓരം ചേർന്ന് നിൽക്കുന്നത് മറ്റാരുമല്ല, നടൻ അസീസ് നെടുമങ്ങാട് ആണ്. ഒറ്റ നോട്ടത്തിൽ ഇത് അസീസ് ആണെന്ന് കണ്ടുപിടിക്കുക അസാധ്യമാണ്. 

ഫോട്ടോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ചിലർ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയെ കളറാക്കി എഡിറ്റ് ചെയ്ത് കമന്റ് ബോക്സിൽ ഇടുന്നുമുണ്ട്. 'ചെറുപ്പത്തിലെ സുന്ദരൻ ആണല്ലേ, അത് നീ തന്നെയാണോ അളിയാ, അന്നേ അശോകൻ ചേട്ടന്റെ ഫിഗറും പിടിച്ചാണ് നിൽപ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

actor azees nedumangad share childhood photos

ഏഷ്യാനെറ്റിലെ കോമഡി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ നടനാണ് അസീസ് നെടുമങ്ങാട്. അന്ന് മുതല്‍ ഏറെ ജനശ്രദ്ധനേടിയ അസീസ് കുഞ്ഞളിയന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. പിന്നീട് തല്സമയം ഒരു പെൺകുട്ടി, റബേക്ക ഉതുപ്പ് കിഴക്കേമല, ആക്ഷൻ ഹീറോ ബിജു, ആകാശവാണി,എബി,പരോൾ, ജോണി ജോണി എസ് അപ്പാ, ഒൺ തുടങ്ങി സിനിമകളില്‍ ഭാ​ഗമായി. ജയ ജയ ജയ ജയ ഹേ, മിന്നൽ മുരളി, സിബിഐ 5, ആക്ഷൻ ഹീറോ ബിജു, കണ്ണൂർ സ്ക്വാഡ്, അന്വേഷിപ്പിൻ കണ്ടേത്തും തുടങ്ങിയ ചിത്രങ്ങളിലെ അസീസിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കേട്ടപ്പോൾ ഓവറായി തോന്നി: ആഡംബര നൗകയ്ക്ക് തൻ്റെ പേര് നൽകിയതിൽ ആസിഫ് അലി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios