സുശാന്തിനെ മയക്കുമരുന്നിന് അടിമയാക്കിയത് സുഹൃത്തുക്കള്‍ ചേര്‍ന്ന്: എൻസിബി കുറ്റപത്രം
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ കുറ്റപത്രം പ്രകാരം മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി പറയുന്നു.
മുംബൈ: നടൻ സുശാന്ത് സിംഗിനെ (Sushant Singh Rajput) കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്ന് ലഹരി മരുന്നിന് അടിമയാക്കിയെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്.
2020 മാർച്ച് മുതൽ ഡിസംബർ വരെ പ്രതികൾ ഗൂഢാലോചന നടത്തുകയും വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് എൻസിബി കണ്ടെത്തൽ. ഇടപാടുകൾക്ക് സുശാന്തിന്‍റെ അക്കൗണ്ടിലെ പണം ഉപയോഗിച്ചെന്നും എൻസിബി അധിക കുറ്റപത്രത്തിൽ പറയുന്നു. എൻഡിപിഎസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി.ആകെ 35 പ്രതികളാണ് കേസിലുള്ളത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ കുറ്റപത്രം പ്രകാരം മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി പറയുന്നു.
2018 മുതൽ രജപുത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. 2020-ൽ രജ്പുതിന്റെ ഉപഭോഗത്തിനായി മയക്കുമരുന്ന് വാങ്ങിയത്, അന്തരിച്ച നടന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് വലിയ അടിമയാക്കിയതെന്ന് കുറ്റപത്രം പറയുന്നു.
സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തി, അവളുടെ സഹോദരൻ ഷോവിക്, അന്തരിച്ച നടന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ സുശാന്തിന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിക്കുന്നുവെന്ന് എൻസിബി അവകാശപ്പെടുന്നു.
നടന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് സുഹൃത്തായ പിതാനി സുശാന്തിനായി മയക്കുമരുന്ന് വാങ്ങിയതെന്നാണ് എൻസിബി അവകാശപ്പെടുന്നു, "പൂജ സമഗ്രി" എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് എന്‍ബിസി കുറ്റപത്രം പറയുന്നു.
സുശാന്ത് സിംഗ് ആത്മഹത്യ ചെയ്‍തത് എന്തിന്?, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍