'ഈ അച്ഛേം അമ്മേം ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ'; അഭിരാമി സുരേഷ് പറയുന്നു
അച്ഛന്‍റെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി അഭിരാമി സുരേഷ്.
ഏഷ്യാനെറ്റിലെ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരമാണ് അഭിരാമി സുരേഷ്. അഭിനയവും സംഗീതവും ഒറ്റ കുടക്കീഴിൽ കൊണ്ടുപോവുന്നതിനൊപ്പം തന്നെ വ്ലോഗിങ്ങിലും അഭിരാമി ശ്രദ്ധേയയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിരാമി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഭിരാമി.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. “ ഈ അച്ഛേം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ “ എന്ന്. പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഇന്നെന്റെ അച്ചേട പിറന്നാളാണ്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി. ഉമ്മ പി ആർ സുരേഷ്. നിങ്ങളൊരു ഗ്രേറ്റ് ഫാദറാണ്', എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്.
അഭിരാമിയുടെയും അമൃതയുടെയും പോസ്റ്റുകളിലൂടെയായി അച്ഛനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളിലും പിന്തുണ തരുന്ന അച്ഛനേയും അമ്മയേയും കുറിച്ച് ഇരുവരും വാചാലരാവാറുണ്ട്. പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിടുമ്പോഴും അവര്‍ തരുന്ന ധൈര്യമാണ് മുന്നോട്ട് നയിക്കുന്നത്. അവരെക്കുറിച്ച് മോശം പറയുന്നത് സഹിക്കാനാവില്ലെന്നും അതാണ് നിയമപരമായി നീങ്ങിയതെന്നും മുന്‍പ് അഭിരാമി വ്യക്തമാക്കിയിരുന്നു.
ഇത് 'സെല്‍ഫി'യിലെ സൂപ്പര്‍സ്റ്റാര്‍ സോംഗ്; ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദി റീമേക്ക് 24ന്