'ചങ്കുപിടഞ്ഞ് അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ'; ആഞ്ഞടിച്ച് അഭിരാമി സുരേഷ്

കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ലെന്നും അഭിരാമി.

abhirami suresh reacts cyber attack against her sister amritha, actor bala nrn

ടുത്തിടെ തന്റെ മുൻ ഭാ​ര്യയും ​ഗായികയുമായ അമൃത സുരേഷിനെതിരെ നടൻ ബാല നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിന് കാരണം  കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണെന്ന തരത്തിൽ ആയിരുന്നു ബാലയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് അമൃതയ്ക്ക് നേരെ ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ സഹോദരി അഭിരാമി ഓരോദിനവും രം​ഗത്തെത്തിയിരുന്നു. ഇവയ്ക്കും വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളും ഉയർന്നു. ഇപ്പോഴിതാ അഭിരാമി പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ലെന്നാണ് അഭിരാമി പറയുന്നത്. ചങ്കുപിടഞ്ഞ് നിങ്ങളുടെ അമ്മ കരയുമ്പോളും ഈ പക്ഷം ചേരൽ ഒക്കെ കാണണമെന്നും അഭിരാമി കുറിക്കുന്നു. 

"കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ….പക്ഷെ ചങ്കു പിടഞ്ഞു നിങ്ങളുടെ 'അമ്മ കരയുമ്പോളും കാണണം…ഈ പക്ഷം ചേരൽ ഒക്കെ…. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും…സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും…കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രം ആണ്.. പക്ഷെ…അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം…അല്ലെങ്കിൽ നാളെ വേദനിക്കും…ആമേൻ" എന്നാണ് അഭിരാമി കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായ കാര്യങ്ങൾ പറയുന്നതാണ് ഇതിനെല്ലാം കാരണം എന്നാണ് ചിലർ പറയുന്നത്. ഇവയ്ക്ക് തക്കതായ മറുപടിയും അഭിരാമി നൽകുന്നുണ്ട്. 

ക്രിസ്മസ് ദേവയും വരദയും കൊണ്ടോയി ! വൺ മാൻ ആർമിയായി 'സലാർ', ഇതുവരെ നേടിയത്

തന്റെ ഭാവിയും നശിപ്പിക്കുന്ന ചതികളാണ് നടത്തുന്നതെന്ന് നേരത്തെ അഭിരാമി കുറിച്ചിരുന്നു. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനായി ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടരുത് എന്നും അഭിരാമി സുരേഷ് കുറിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios