ചന്ദ്രൻ ചുരുങ്ങുന്നു; ഉപരിതലത്തിൽ ചുളിവുകൾ വീണെന്ന് കണ്ടെത്തി
നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ
വാഷിങ്ടൺ: ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീണതായും പഠനം. നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചന്ദ്രന്റെ 12000ത്തിലേറെ ചിത്രങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് ഈ കണ്ടെത്തൽ. ഭൂമിയെ പോലെ അന്തരീക്ഷത്തിൽ പാളികളില്ലാത്തത് കൊണ്ടാവും ഇത്തരത്തിൽ ചുരുങ്ങുന്നതെന്നാണ് നിഗമനം.
ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതിന് പുറമെ പ്രകമ്പനങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് കൊണ്ട് കൂടിയാവാം ചുരുങ്ങുന്നതെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തൽ.
കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രൻ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
നേച്ചർ ജിയോസയൻസസ് എന്ന ജേണലിനാണ് ഈ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചന്ദ്രനിൽ എപ്പോഴും പ്രകമ്പനങ്ങളുണ്ടാകുന്നുണ്ടെന്നും ഇതുമൂലം ചന്ദ്രൻ തുടർച്ചയായി ചുരുങ്ങുന്നുണ്ടെന്നും ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.