പാമ്പുകള്‍ക്ക് ഒരുകാലത്ത് കാലുണ്ടായിരുന്നു; നിര്‍ണ്ണായക തെളിവുമായി ശാസ്ത്രലോകം

പാമ്പുകള്‍ ആദ്യമായി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത് 163 മുതല്‍ 174 ദശലക്ഷം വര്‍ഷം മുന്‍പാണ്. മധ്യജുറാസിക്ക് യുഗമായിരുന്നു അത്. എന്നാല്‍ ആ സമയത്ത് പാമ്പുകള്‍ക്ക് ആഡാപ്ഷേന്‍ സംബന്ധിച്ച് കാലുകള്‍ നഷ്ടമായി എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു. 

Snakes had back legs for 70 million years before losing them, new fossil shows

ബ്രൂണേസ് അയേസ്: പാമ്പുകള്‍ക്ക് ഒരു കാലത്ത് കാലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോസിലുകള്‍ കണ്ടെത്തി. പാമ്പുകളുടെ പരിണാമഘട്ടത്തിലെ ഏറ്റവും നിര്‍ണ്ണായക കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരുകാലത്ത് പാമ്പുകള്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നുവെന്നും അത് അഡാപ്ഷനിലൂടെ പിന്നീട് അപ്രത്യക്ഷമായി എന്നുമാണ് ശാസ്ത്രലോകം ഇത്രകാലം അനുമാനിച്ചത്. എന്നാല്‍ ഇതിന് ശക്തി നല്‍കുന്ന ഫോസില്‍ തെളിവുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചില്ല.

പാമ്പുകള്‍ ആദ്യമായി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത് 163 മുതല്‍ 174 ദശലക്ഷം വര്‍ഷം മുന്‍പാണ്. മധ്യജുറാസിക്ക് യുഗമായിരുന്നു അത്. എന്നാല്‍ ആ സമയത്ത് പാമ്പുകള്‍ക്ക് ആഡാപ്ഷേന്‍ സംബന്ധിച്ച് കാലുകള്‍ നഷ്ടമായി എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ അര്‍ജന്‍റീനയിലെ ദക്ഷിണ പാറ്റഗോണിയയിലെ ലെ ബ്യൂട്ടേറിയ പാലിയന്‍റോളജിക്കല്‍ ഏരിയയില്‍  നിന്നും കണ്ടെത്തിയ ഫോസില്‍ ശാസ്ത്ര അനുമാനത്തെ ശരിവയ്ക്കുന്നതാണ്.

Snakes had back legs for 70 million years before losing them, new fossil shows

ഇത് സംബന്ധിച്ച പഠനം കഴിഞ്ഞ ബുധനാഴ്ച സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പല്ലിക്ക് സമാനമാണ് എന്ന് തോന്നിക്കുന്ന ശരീരമാണ് ഫോസിലിന്. എന്നാല്‍ ഈ ഫോസിലുകളുടെ തലയുടെയും മറ്റും ഘടനയാണ് ഇത് പാമ്പാണെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രകാരന്മാരെ പ്രേരിപ്പിച്ചത്. പല്ലിയുടെയും പാമ്പിന്‍റെയും താടിയെല്ലുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ഫോസിലില്‍ ഇതിന് രണ്ടിനും ഇടയിലുള്ള രൂപത്തിലാണ്. ഇത് പാമ്പുകളായി എങ്ങനെ പരിണാമം സംഭവിച്ചു എന്നതിന് ഉദാഹരണമാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1000 ദശലക്ഷം വര്‍ഷം എങ്കിലും ഈ ഫോസിലിന് പഴക്കം പറയുന്നു ശാസ്ത്രകാരന്മാര്‍.

ആദ്യകാലത്ത് ശാസ്ത്രലോകം പാമ്പുകളുടെ പൂര്‍വ്വികര്‍ ചെറിയ വായയുള്ളവയാണ് എന്നാണ് കരുതിയത്. എന്നാല്‍ പുതിയ ഫോസിലുകളുടെ കണ്ടെത്തലോടെ പാമ്പുകളുടെ പൂര്‍വ്വികര്‍ വലിയ ശരീരവും വലിയ വായയോടും കൂടിയതാണെന്ന് കരുതേണ്ടിവരും- ബ്രൂണേസ് അയേസ് യൂണിവേഴ്സിറ്റിയിലെ ഫൗണ്ടേഷന്‍ ആസറയിലെ ഗവേഷകന്‍ ഫെര്‍ണാണ്ടോ ഗാര്‍ബെര്‍ഗോളിയോ പറയുന്നു. ഇദ്ദേഹം അടങ്ങുന്ന സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

പുതിയ കണ്ടെത്തലില്‍ ഫോസിലിന്‍റെ പിന്നിലെ ലിമ്പുകളാണ് കണ്ടെത്തിയത്. എന്നാല്‍ പാമ്പുകളുടെ പൂര്‍വ്വികര്‍ക്ക് മുന്നിലും കാലുണ്ടെന്നും അത് ഇപ്പോള്‍ കണ്ടെത്തിയ ഫോസിലുകള്‍ക്ക് മുന്‍പ് തന്നെ കൊഴിഞ്ഞു പോയിരിക്കാം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios