റഷ്യൻ നൊബേല്‍ പുരസ്‍കാര ജേതാവ് അല്‍ഫെറോവ് അന്തരിച്ചു
കമ്പ്യൂട്ടറുകള്‍, സിഡി പ്ലെയറുകള്‍, മൊബൈൽ ടെലിഫോണുകള്‍ എന്നിവയുടെ വികസനത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തതിനാണ് അദ്ദേഹത്തെ ശാസ്ത്രലോകം നോബേൽ നൽകി ആദരിച്ചത്. അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞൻമാരായ ഹെർബേർട്ട് ക്രോമർ, ജാക്ക് കിൽബി എന്നിവർക്കൊപ്പമാണ് അദ്ദേഹം പുരസ്‍കാരം പങ്കിട്ടത്.
മോസ്‍കോ: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം നേടിയ റഷ്യന്‍ ശാസ്ത്രജ്ഞന്‍ ഷോറെസ് ഇവാനോവിച്ച് അൽഫെറോവ് അന്തരിച്ചു. 88 വയസായിരുന്നു. റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിൽവച്ചായിരുന്നു അന്ത്യം. 2000-ത്തിലാണ് അൽഫെറോവ് നൊബേല്‍ പുരസ്‍കാരം നേടിയത്. 1970കളിലെ ഐടി രംഗത്തെ ഗവേഷണങ്ങള്‍ക്കാണ് അദ്ദേഹത്തിന് പുരസ്‍കാരം ലഭിച്ചത്.
കമ്പ്യൂട്ടറുകള്‍, സിഡി പ്ലെയറുകള്‍, മൊബൈൽ ടെലിഫോണുകള്‍ എന്നിവയുടെ വികസനത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തതിനാണ് അദ്ദേഹത്തെ ശാസ്ത്രലോകം നോബേൽ നൽകി ആദരിച്ചത്. അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞൻമാരായ ഹെർബേർട്ട് ക്രോമർ, ജാക്ക് കിൽബി എന്നിവർക്കൊപ്പമാണ് അദ്ദേഹം പുരസ്‍കാരം പങ്കിട്ടത്.
1930ല്‍ സോവിയേറ്റ് യൂണിയന്റെ ഭാഗമായ ബെലറിസില്‍ ജനിച്ച അല്‍ഫെറോവ് കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. അദ്ദേഹം റഷ്യന്‍ പാര്‍ലമെന്‍റില്‍ അംഗമായിരുന്നു. 1990ല്‍ സോവിയേറ്റ് യൂണിയൻ നേതാവ് മിഖെയ്‍ല്‍ ഗോര്‍ബച്ചെവ് സമാധാനത്തിനുള്ള നൊബേല്‍ നേടിയതിന് ശേഷം റഷ്യയിൽനിന്ന് ആദ്യമായി നൊബേല്‍ നേടുന്നയാളാണ് അല്‍ഫെറോവ്.