ചന്ദ്രയാന്‍ 2നെ പരിഹസിച്ച പാക് മന്ത്രിക്ക് പാകിസ്ഥാനികള്‍ തന്നെ ചുട്ട മറുപടി കൊടുത്തു
പാകിസ്ഥാനികള്‍ തന്നെ ട്വിറ്ററില്‍ സ്വന്തം മന്ത്രിക്കെതിരെ രംഗത്ത് എത്തി. 'എന്താണ് പാകിസ്ഥാന് ഇക്കാര്യം മനസ്സിലാവാതെ പോകുന്നത്?, ചന്ദ്രയാന്‍റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും. ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്-ഒരാള്‍ ട്വീറ്റ് ചെയ്തു.
ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ടാംചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വന്ന തകരാറിനെ പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റ് വിവാദമായിരുന്നു. ട്വിറ്റിലൂടെയാണ് ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചെത്തിയത്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' എന്നാണ് ദൗത്യം പരാജയപ്പെട്ടതിനെ കളിയാക്കി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
നിരവധിപ്പേരാണ് പ്രകോപനപരമായ അദ്ദേഹത്തിന്‍റെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് പ്രകോപനപരമായ മറ്റൊരു ട്വീറ്റുമായി മന്ത്രി വീണ്ടും ട്വിറ്ററിലെത്തി. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയാണ് മന്ത്രിക്ക് കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച.
പാകിസ്ഥാനികള്‍ തന്നെ ട്വിറ്ററില്‍ സ്വന്തം മന്ത്രിക്കെതിരെ രംഗത്ത് എത്തി. 'എന്താണ് പാകിസ്ഥാന് ഇക്കാര്യം മനസ്സിലാവാതെ പോകുന്നത്?, ചന്ദ്രയാന്‍റെ ചെലവ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളില്‍ വരും. ഇന്ത്യയ്ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുളള കഴിവുണ്ട്-ഒരാള്‍ ട്വീറ്റ് ചെയ്തു.
'ഇന്ത്യ പരാജയപ്പെട്ടിട്ടില്ല, ലാന്‍ഡറുമായുളള ബന്ധം വിട്ടുപോയി എന്നുമാത്രം... ബഹിരാകാശരംഗത്തെ പ്രമുഖ സ്ഥാപനമായ അമേരിക്കയിലെ നാസയ്ക്ക് പോലും പരാജയം സംഭവിച്ചിട്ടുണ്ട്, പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണ്, വിജയത്തിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായി ഈ പരാജയത്തെ കണ്ടാല്‍ മതി... ഒരു പരാജയത്തിന്റെ പേരില്‍ ഐഎസ്ആര്‍ഒയെ അളക്കാന്‍ നോക്കേണ്ട...,
ആരും ഇതുവരെ പോകാത്ത സ്ഥലത്ത് പോകാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ തന്നെ ആദ്യവിജയമായി കാണാവുന്നതാണ്. നമ്മള്‍ ആ ദൗത്യത്തില്‍ പരാജയപ്പെട്ടിട്ടില്ല, വിജയത്തില്‍ നിന്ന് അല്‍പ്പം അകന്നു എന്നുമാത്രം...,' ഇത്തരത്തിലാണ് മന്ത്രിക്ക് പാകിസ്ഥാനികള്‍ തന്നെ മറുപടി നല്‍കുന്നത്.