ഞണ്ടുകള്‍ക്ക് പുറംതോട് നഷ്ടമാകുന്നു: വില്ലനായി കാലാവസ്ഥ വ്യതിയാനം

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിസിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

Pacific Dungeness Crabs Are Already Losing Body Parts To Ocean Acidification

അറ്റ്ലാന്‍റാ: കാലാവസ്ഥ വ്യതിയാനം എന്നത് ലോകത്തിലെ എല്ലാ ജീലജാലങ്ങള്‍ക്കും അവയുടെ സുഖകരമായ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുന്നതാണ് എന്നതിന് ഒരു ഉദാഹരണം കൂടി. പസഫിക്ക് മേഖലയില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലെ കടല്‍ ജീവികളാണ് കാലാവസ്ഥ വ്യതിയാനത്തിന്‍റെ പുതിയ ഇരകള്‍. ഇതില്‍ തന്നെ ഞണ്ടുകള്‍ക്ക് കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി അവയുടെ പുറത്തുള്ള തോടുകള്‍ നഷ്ടപ്പെടുന്നു എന്നാണ് പുതിയ വാര്‍ത്ത. 

Read More: ഹിമാചൽ പ്രദേശിൽ ഹിമാനി തകർന്ന് വീഴുന്ന അതിഭയാനകമായ വീഡിയോ, നാം സൃഷ്‍ടിച്ച ദുരന്തമെന്ന് കണ്ടുനിന്നവര്‍

നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിസിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അന്തരീക്ഷത്തിലെ ഉയര്‍ന്ന തോതിലുള്ള കാര്‍ബര്‍ഡയോക്‌സൈഡ് സമുദ്രജലത്തില്‍ കലരുന്നതോടെ ജലത്തിലെ ഹൈഡ്രജന്‍ അയോണുകളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഇതോടെ ഉയര്‍ന്ന തോതില്‍ അമ്ലീകരണം നടക്കുകയും ജലത്തിലെ പിഎച്ച് നിലയും കാര്‍ബണേറ്റ് അയോണുകളും താഴുകയും ചെയ്യുന്നു. 

പവിഴപ്പുറ്റുകളുടെയും ഞണ്ടുകളുടെയും കക്കകളുടെയും ഘടനാ നിര്‍മ്മാണത്തിനും അവയുടെ പുറംതോട് നിലനിര്‍ത്തുന്നതിനും കാല്‍സ്യം കാര്‍ബണേറ്റിന്‍റെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍, കാര്‍ബനേറ്റ് അയോണുകള്‍ ക്രമാതീതമായി കുറയുന്നതോടെ പുറംതോടുകളുടെ ശക്തി ക്ഷയിച്ച് അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും.

Read More: ആധുനിക മനുഷ്യരുണ്ടായത് ഈ പ്രദേശത്ത്, മനുഷ്യന്‍റെ 'മാതൃരാജ്യം' ഇതോ?

ഞണ്ടുകളുടെ വളര്‍ച്ചയെ തന്നെ ഈ പ്രശ്‌നങ്ങള്‍ സാരമായി ബാധിക്കും. ഞണ്ടുകളുടെ സഞ്ചാരത്തിന് സഹായിക്കുന്ന ചെറു രോമങ്ങള്‍ പോലെ തോടുകളില്‍ കാണപ്പെടുന്ന ഗ്രഹണേന്ദ്രിയങ്ങള്‍ക്കും സമുദ്ര ജലത്തിലെ താഴ്ന്ന പിഎച്ച് നില മൂലം സാരമായ നാശം സംഭവിച്ചതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios