ജീവിക്കാന്‍ അനുയോജ്യമായ 'സൂപ്പര്‍ ഭൂമി' കണ്ടെത്തി നാസ

നാസയുടെ ടിഇഎസ്എസ് എന്ന ടെലസ്കോപ്പാണ് ഈ ഗ്രഹം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്ലെറ്റ് (ടിഇഎസ്എസ് ) വിക്ഷേപിച്ചത്. 

NASA satellite discovers new planet which could be habitable

ന്യൂയോര്‍ക്ക്: ജീവികള്‍ക്ക് വസിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഗ്രഹം കണ്ടുപിടിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്ന ഓര്‍ബിറ്റല്‍ ടെലസ്കോപ്പ് ഈ വര്‍ഷം ആദ്യമാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. 31 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം, അതായത് ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രഹം.

നാസയുടെ ടിഇഎസ്എസ് എന്ന ടെലസ്കോപ്പാണ് ഈ ഗ്രഹം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്ലെറ്റ് (ടിഇഎസ്എസ് ) വിക്ഷേപിച്ചത്. 337 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവുള്ള ഒരു പദ്ധതിയാണ് ഇത്. വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്. ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹത്തിന് ജിജെ 357 ഡി എന്നാണ് പേരിട്ടിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാലവസ്ഥയാണ് ഈ ഗ്രഹത്തില്‍ എന്നാണ് അനുമാനം. 

കഴിഞ്ഞ ബുധനാഴ്ച ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനില്‍ ആണ് നാസയുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ജിജെ 357 ഡി അതിന്‍റെ നക്ഷത്രത്തിന്‍റെ സൗരയൂഥത്തിന്‍റെ പുറം ഇടത്തിലാണ് കാണുന്നത്. ഇത് സൂര്യനില്‍ നിന്നും ചൊവ്വയിലേക്കുള്ള ദൂരത്തിന് സമാനമാണ് എന്ന് ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനിലെ ഇത് സംബന്ധിച്ച ലേഖനത്തില്‍ നാസ ഗവേഷകര്‍ പറയുന്നു.  ഭൂമിയേക്കാള്‍ 6.1 മടങ്ങ് കൂടിയ തൂക്കം ജിജെ 357 ഡിക്ക് ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios