'ചോവ്വാകുലുക്കം' രേഖപ്പെടുത്തി നാസ
ആദ്യമായാണ് ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തുന്നതെന്നും വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
വാഷിങ്ടണ്‍: ചൊവ്വാകുലുക്കം രേഖപ്പെടുത്തി നാസയുടെ റോബോട്ടിക് മാര്‍സ് ഇന്‍സൈറ്റ് ലാന്‍ഡര്‍. ഏപ്രില്‍ ആറിനാണ് കുലുക്കം ലാന്‍ഡേഴ്സ് സീസ്മിക് എക്സിപിരിമെന്‍റ് ഫോര്‍ ഇന്‍റീരിയര്‍ സ്ട്രക്ചര്‍ റെക്കോഡ് ചെയ്തത്. ആദ്യമായാണ് ചൊവ്വയിലെ കുലുക്കം രേഖപ്പെടുത്തുന്നതെന്നും വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
കുലുക്കം രേഖപ്പെടുത്തിയത് നേട്ടമാണെന്നും ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സഹാകരമാകുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. മാര്‍ച്ച് 14, ഏപ്രില്‍ 10, 11 തീയതികളിലും വളരെ തീവ്രത കുറഞ്ഞ കുലുക്കങ്ങള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ശാസ്ത്രസംഘം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, കുലുക്കമാണോ അതോ കാറ്റ് ശക്തിയില്‍ വീശിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. 2024ല്‍ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനുള്ള മിഷന്‍ ആരംഭിക്കും.