ശരീരം തളര്‍ന്നവര്‍ക്ക് മസ്കിന്‍റെ കമ്പ്യൂട്ടറിനെ മനുഷ്യ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി രക്ഷയാകുമോ

തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനുള്ള ശ്രമമാണിത്. തലച്ചോറിന്‍റെ പ്രവർത്തനത്താലോ ചിന്തകളാലോ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനാകുമോ എന്നാണ്  ന്യൂറാലിങ്കിലൂടെ കണ്ടെത്തുന്നത്. 

Musks Neuralink to start human trial of brain implant for paralysis patients vvk

ന്യൂയോര്‍ക്ക്: മനുഷ്യരെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷണത്തില്‍ പങ്കാളികളാകാൻ എലോൺ മസ്ക് രോഗികളെ ക്ഷണിച്ചതാണ് ഇപ്പോൾ വാർത്തയാകുന്നത്.  ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇലോൺ മസ്‌കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂറോടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്കിന്‍റെത്. തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കാനുള്ള ശ്രമമാണിത്. തലച്ചോറിന്‍റെ പ്രവർത്തനത്താലോ ചിന്തകളാലോ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാനാകുമോ എന്നാണ്  ന്യൂറാലിങ്കിലൂടെ കണ്ടെത്തുന്നത്. 

നാഡീവ്യവസ്ഥയ്ക്ക് തകരാറുള്ളവരിൽ ആയിരിക്കും തുടക്കത്തിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. ഇക്കഴിഞ്ഞ ആറു വർഷമായി നടന്നുവരുന്ന പരീക്ഷണങ്ങളോട്  സഹകരിച്ച് സ്വന്തം തലയോട്ടിക്കുള്ളിൽ തന്നെ പ്രൊസസർ വയ്ക്കാൻ തയ്യാറുള്ള രോഗികളെയാണ് ഇപ്പോൾ മസ്‌കിന്റെ ന്യൂറാലിങ്ക് തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാകാൻ ക്ഷണിച്ചിരിക്കുന്നത്.

പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാല്‍ അൽഷിമേഴ്‌സ്, പാർക്കിൻസൺ, മറവിരോഗം  തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഇത് ഗുണകരമായേക്കാം. തലച്ചോറും, യന്ത്രവും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു ബ്രെയ്ൻമെഷീൻ ഇന്റർഫെയ്‌സ് ആണ് ന്യൂറാലിങ്ക് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ പരീക്ഷണം മനുഷ്യരിൽ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും കമ്പനിയുടെ ശ്രമത്തെ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) തടയുകയായിരുന്നു.  ഈ വർഷം മെയ് മാസത്തിലാണ് ഇൻവെസ്റ്റിഗേഷണൽ ഡിവൈസ് എക്‌സെംപ്ഷനിൽ പെടുത്തി ന്യൂറാലിങ്കിന് മനുഷ്യരിലുള്ള പരീക്ഷണവുമായി മുന്നോട്ടു പോകാനുള്ള അനുമതി ലഭിച്ചത്.

ശരീരത്തിന്റെ ചലനം നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രത്യേക ഭാഗത്തായിരിക്കും ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്‌സ് (ബിസിഐ) ഘടിപ്പിക്കുന്നത്. ബിസിഐയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രധാന പങ്കുണ്ട്. ‌ ചിന്ത മാത്രം ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിന്റെ കീബോഡോ, മൗസോ നിയന്ത്രിക്കാനാകുമോ  നിയന്ത്രിക്കാനാകുമോ എന്നറിയുക എന്നതാണ് നിലവിലെ പരീക്ഷണത്തിന്റെ ലക്ഷ്യം. മുൻപ് മ‍ൃഗങ്ങളിൽ മാത്രമാണ് ഇത് പരീക്ഷിച്ചിരുന്നത്. 

ന്യൂറാലിങ്കിന്റെ ബിസിഐ അണിഞ്ഞ് കുരങ്ങൻ പിങ് പോങ് കളിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോകൾ കമ്പനി മുൻപ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതോടെ  പരീക്ഷണവുമായി ബന്ധപ്പെട്ട് മൃഗങ്ങൾക്ക് അനാവശ്യ യാതനയാണ് ഉണ്ടായതെന്ന റിപ്പോർട്ട് വൈകാതെ പുറത്തുവന്നു. ഇതോടെ കമ്പനിക്കുളളിൽ കാര്യങ്ങൾ അത്ര ശരിയായി ആണോ നടക്കുന്നത് എന്ന സംശയം ഉന്നയിക്കപ്പെട്ടു. വൈകാതെ കമ്പനിക്കെതിരെ അന്വേഷണവുമായി ബന്ധപ്പെട്ട വകുപ്പുകൾ രംഗത്ത് വന്നിരുന്നു.

'ഞാൻ ചെയ്ത എല്ലാ പാട്ടുകള്‍ക്കുമിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം''

സൂര്യപുത്രന്‍ കര്‍ണനായി വിക്രം: ആര്‍എസ് വിമല്‍ ചിത്രത്തിന്‍റെ ബ്രഹ്മാണ്ഡ ടീസര്‍

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios