ചന്ദ്രയാൻ 2; അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം

വിക്രം ലാൻഡറും ഓർബിറ്ററും ഒന്നിച്ച അവസ്ഥയിലുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ഇന്ന് പൂർത്തിയായത്. നാളെ ഉച്ചയ്ക്ക് വിക്രം ലാൻഡറും ഓർബിറ്ററും വേർപെടും.

last orbit change maneuver for chandrayaan 2 composite successful

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റം വിജയകരം. 6:21ന് ആരംഭിച്ച ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ 52 സെക്കൻഡുകൾ കൊണ്ട് പൂർത്തിയായി. ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. വിക്രം ലാൻഡറും ഓർബിറ്ററും ഒന്നിച്ച അവസ്ഥയിലുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ഇന്ന് പൂർത്തിയായത്.

നാളെ വിക്രം ലാൻഡറും ഓർബിറ്ററും വേർപെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലാണ് രണ്ട് ഘടകങ്ങളും വേർപെടുക. ഓർബിറ്റ‌ർ നിലവിലെ ഭ്രമണപഥത്തിൽ തന്നെ തുടരും. വിക്രം ലാൻഡറിന്‍റെ ഭ്രമണപഥം സെപ്റ്റംബർ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി വീണ്ടും താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിനായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ഉപഗ്രഹത്തിന്‍റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഇസ്റോ അറിയിച്ചു. 

last orbit change maneuver for chandrayaan 2 composite successful

Latest Videos
Follow Us:
Download App:
  • android
  • ios