ഡിസംബർ 26ന് സൂര്യഗ്രഹണം: തയ്യാറെടുത്ത് കേരളം

ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാൻ കഴിയുക.

kerala ready to watch the last solar eclipse of 2019

തിരുവനന്തപുരം: ഡിസംബർ 26ന് നടക്കാൻ പോകുന്ന വലയ സൂര്യഗ്രഹണം കാണുവാനുള്ള തയ്യാറെടുപ്പിലാണ് കേരളം. രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും  കേരളമുൾപ്പെടെയുള്ള മേഖലകളിൽ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകുക. 

ഭൂമിക്കും സൂര്യനും ഇടയിൽ  ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രൻ പൂർണ്ണമായു സുൂര്യനെ മറച്ചാൽ അത് പൂർണ്ണ ഗ്രഹണം, ദീ‌ർഘവൃത്താകൃതിയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. അതിനാൽ ഭൂമിയിൽ നിന്ന ചന്ദ്രനിലേക്കുള്ള അടുത്ത ദൂരം കൂടുകയും കുറയുകയും ചെയ്യും. അതിനനുസരിച്ച ഭൂമിയിൽ നിന്ന് നോക്കുന്ന ആൾക്ക് ചന്ദ്രന്‍റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയിൽ നിന്ന് ചന്ദ്രൻ കൂടുതൽ അകന്ന് നിൽക്കുന്ന സമയത്താണ് ഗ്രഹണമെങ്കിൽ ചന്ദ്രനും സൂര്യനും നേർരേഖയിൽ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല. 

ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാൻ കഴിയുക. ഒരേ സമയം ഭൂമിയിലെ എല്ലായിടങ്ങളിലും ഗ്രഹണം അനുഭവപ്പെടില്ല.
സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബർ 26ന്  ഗ്രഹണം കാണാൻ കഴിയുന്നത്.കേരളത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. 

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്  ജില്ലകളിലും  മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാം, തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. 

കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും.  ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പ്രചാരത്തിലുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കാതെ ആഘോഷമാക്കേണ്ടതാണ് ഈ അപൂർവ്വ പ്രതിഭാസം.

Latest Videos
Follow Us:
Download App:
  • android
  • ios