അന്‍പതാം വിക്ഷേപണത്തിന് പിഎസ്എല്‍വി: 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും

ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപ. ജയപരാജയങ്ങളുടെയും വിക്ഷേപിച്ച ഉപഗ്രങ്ങളുടെയും ചെലവിന്‍റെയുമെല്ലാം കണക്കെടുപ്പിൽ ലോകത്തെ ഏത് വിക്ഷേപണ വാഹനത്തെയും മല‌ർത്തിയടിക്കാൻ പോന്ന പോരാളിയാണ് ഐഎസ്ആ‌‌‌ർഒയുടെ സ്വന്തം പിഎസ്എൽവി.

Isro begins countdown for 50th PSLV launch rocket to carry spy satellite

ശ്രീഹരിക്കോട്ട: അന്‍പതാം വിക്ഷേപണത്തിന് തയ്യാറെടുക്കുയാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി. ഇന്ന് ഉച്ചതിരിഞ്ഞ് 3.25ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യയുടെ തന്നെ റിസാറ്റ് 2 ബിആർ 1 ഉപഗ്രഹത്തിനൊപ്പം, 9 ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, ഇസ്രൊയുടെ പടക്കുതിര ഇരുപത്തിയാറ് വ‌‌‌‌ർഷങ്ങൾ കൊണ്ട് നേടിയെടുത്തതാണ് ഈ വിശേഷണം. ഇത് വരെ 49 ദൗത്യങ്ങൾ അതിൽ 46 എണ്ണവും നൂറ് ശതമാനം വിജയം. 1994നും 2019നും ഇടയിൽ 55ലധികം ഇന്ത്യൻ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളിൽ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ 310 ഉപഗ്രഹങ്ങളും പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 

ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപ. ജയപരാജയങ്ങളുടെയും വിക്ഷേപിച്ച ഉപഗ്രങ്ങളുടെയും ചെലവിന്‍റെയുമെല്ലാം കണക്കെടുപ്പിൽ ലോകത്തെ ഏത് വിക്ഷേപണ വാഹനത്തെയും മല‌ർത്തിയടിക്കാൻ പോന്ന പോരാളിയാണ് ഐഎസ്ആ‌‌‌ർഒയുടെ സ്വന്തം പിഎസ്എൽവി.

വിക്ഷേപണ പരാജയങ്ങളുടെ ആവ‌ർത്തനം മൂലം സീ ലവിങ്ങ് വെഹിക്കിളെന്ന് പഴികേട്ട എസ്എൽവിക്കും, ആൾവെയ്സ് സീ ലവിങ്ങ് വെഹിക്കിളെന്ന പരിഹാസം കേട്ട എഎസ്എൽവിക്കും ശേഷം പിഎസ്എൽവിയുടെ പ്രഖ്യാപനമുണ്ടായപ്പോൾ പലരും അന്ന് തന്നെ പരാജയമെന്ന് വിധിച്ചു. 

1993 സെപ്റ്റംബ‌‌ർ 23ന് നടന്ന ആദ്യ പരീക്ഷണ വിക്ഷേപണ പരാജയമായപ്പോൾ ഇന്ത്യയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനത്തിന്റെ കഥയും മറ്റൊന്നാകില്ലെന്ന് പലരും കരുതി. എന്നാൽ മുൻഗാമികളുടെ പേരു ദോഷം മായ്ച്ചു കളഞ്ഞു പിഎസ്എൽവി. പിഎസ്എൽവിയുടെ ചുമലിലേറി തന്നെയാണ് 2008 ഒക്ടോബ‌റിൽ ചന്ദ്രയാനും, 2013 നവംബറിൽ മംഗൾയാനും ചരിത്രം കുറിച്ചത്.

2017 ഫെബ്രവരിയിൽ പിഎസ്എൽവി സി 37 ദൗത്യത്തിലൂടെ 104 ഉപഗ്രങ്ങൾ ബഹിരാകാശത്തെത്തിച്ച് ഒരു റോക്കറ്റിൽ എറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിജയകരമായി വിക്ഷേപിച്ചതിന്റെ റിക്കോ‍‌ർഡും ഇസ്രൊ സ്വന്തമാക്കി. ഇതിനിടയിൽ ഒരു വട്ടം കൂടി പരാജയം തേടിയെത്തി.

2017 ആഗസ്റ്റ് 31ന് ഐആ‌‌ർഎൻഎസ്എസ് ശ്രേണിയിലെ ഉപഗ്രഹവുമായി കുതിച്ച പിഎസ്എൽവി സി 39 പരാജയപ്പെട്ടു. 39 തുട‌ർ വിക്ഷേപണ വിജയങ്ങളുടെ കുതിപ്പിന് ഒരു താൽക്കാലിക വിരാമം മാത്രമായിരുന്നു അത് തൊട്ടടുത്ത ജനുവരിയിൽ കാ‌ർട്ടോസാറ്റ് രണ്ട് വിജയകരമായി വിക്ഷേപിച്ച് പിഎസ്എൽവി വിജയക്കുതിപ്പ് പുനരാരംഭിച്ചു. അതിന് ശേഷമൊരു പരാജയം ഇതുവരെയില്ല.

Latest Videos
Follow Us:
Download App:
  • android
  • ios