'80 അമേരിക്കന്‍ ഭീകരരെ കൊലപ്പെടുത്തി'യെന്ന് ഇറാന്‍: ഇറാന്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയത് ഈ വജ്രായുധങ്ങള്‍ വച്ച്.!
എന്നാല്‍ അമേരിക്ക എന്ന ലോക സൈനിക ശക്തിയുടെ കേന്ദ്രം ഒരു പ്രതിരോധവും ഇല്ലാതെ ആക്രമിക്കാന്‍ സാധിച്ച ആ ആയുധങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ടെഹ്രാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. 15 മിസൈലുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നാണ് ഇറാന്‍ പ്രസ് ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനിയന്‍ ജനറല്‍ കസ്സിം സൊലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. '80 അമേരിക്കന്‍ ഭീകരരെ കൊലപ്പെടുത്തി' എന്നാണ് ആക്രമണത്തെ ഇറാനിയന്‍ ടെലിവിഷന്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ അമേരിക്ക എന്ന ലോക സൈനിക ശക്തിയുടെ കേന്ദ്രം ഒരു പ്രതിരോധവും ഇല്ലാതെ ആക്രമിക്കാന്‍ സാധിച്ച ആ ആയുധങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ മിസൈല്‍ ശേഖരണത്തിലെ രണ്ട് വജ്രായുധങ്ങളാണ് ഇറാന്‍ ഇറാഖിലെ ഇര്‍ബിലിലേയും, അല്‍ അസദിലേയും സൈനിക കേന്ദ്രങ്ങളാണ് ഇറാന്‍ ലക്ഷ്യം വച്ചത്. ആക്രമണത്തില്‍ മിസൈലുകള്‍ പതിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ക്വിയാം, ഫത്തേ എന്നീ രണ്ടു ബാലസ്റ്റിക്ക് മിസൈലുകളാണ് ഇറാൻ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കാന്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 290കിലോമീറ്റര്‍ പരിധിയിലേക്ക് ഗൈഡഡ് 500 എൽബി ബോംബുള്‍ വഹിക്കുന്ന പോര്‍മുനയുമായി ഇവ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ രണ്ട് തരം മിസൈലുകളില്‍ എത്രയെണ്ണം അമേരിക്കന്‍ ക്യാമ്പുകളെ ആക്രമിച്ചു എന്നതില്‍ ഇപ്പോഴും വ്യക്തതയുണ്ട്. 15 മിസൈല്‍ എന്നാണ് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പറയുന്നത്. അതേ സമയം അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് 13 വരെ എന്നാണ് പറയുന്നത്.
ഇറാനിയൻ ശാസ്ത്രകാരന്മാര്‍ തദ്ദേശിയമായി ഉണ്ടാക്കിയ മിസൈലുകളാണ് ക്വിയാം, ഫത്തേ എന്നിവ. ഹ്രസ്വ-ദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇവ. അതേസമയം, ഈ മിസൈലുകളെല്ലാം പ്രത്യേകമായി നിർമിച്ചിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ തബ്രിസ്, കെർമാൻഷാ പ്രവിശ്യകളിൽ നിന്നാണ് വിക്ഷേപിച്ചത്.