യൂറോപ്പുവരെ എത്തും ഇന്ത്യന്‍ പ്രഹര ശേഷി; ശത്രുക്കള്‍ ഭയപ്പെടുന്ന ആയുധം നിര്‍മ്മിക്കാന്‍ ഇന്ത്യ
ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ എല്ലാം ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന തരത്തിലാണ് മിസൈല്‍ നിര്‍മ്മാണം. നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു.
ദില്ലി: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്‍റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്‍റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള തരത്തിലായിരിക്കും ഭാവിയിലെ ഇന്ത്യന്‍ സേനയും വജ്രായുധമായേക്കാവുന്ന മിസൈല്‍ എന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ എന്നിവിടങ്ങളില്‍ എല്ലാം ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന തരത്തിലാണ് മിസൈല്‍ നിര്‍മ്മാണം. നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന്‍റെ ദൂരപരിധി 3500 കിലോമീറ്ററാണ്. അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയുള്ള മിസൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഡിആര്‍ഡിഒയ്ക്ക് സര്‍ക്കാറിന്‍റെ അവസാന നിര്‍ദേശം കാത്തിരിക്കുകയാണ് ഡിആര്‍ഡിഒ എന്നാണ് സൂചന. ഇതിനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യയുടെ കയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുന്ന കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അഗ്നി-5 ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട്. ഇത് പരീക്ഷണങ്ങള്‍ക്ക് ശേഷം ഉടന്‍ തന്നെ സൈന്യത്തിന്‍റെ ഭാഗമായി മാറും. കെ-4 ന്‍റെ രണ്ട് പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി എന്നാണ് പ്രതിരോധ വൃത്തങ്ങള്‍ അറിയിക്കുന്നത്. കെ-4 നാവിക സേനയുടെ ഭാഗമായാല്‍ അത് അരിഹന്ത് ക്ലാസ് അന്തര്‍വാഹിനിയുമായി സംയോജിപ്പിക്കും.
അതേ സമയം 5000 കിലോ മീറ്റര്‍ അന്തര്‍വാഹിനി മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഈ ആയുധം കൈയ്യിലുള്ള അമേരിക്ക റഷ്യ ചൈന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും എത്തും.