ഓസ്ട്രേലിയന്‍ തീ ദുരന്തം: 'പൈറോക്യൂമുലോനിംബസ്' കൂടി രൂപപ്പെടുന്നു; ഭയക്കണമെന്ന് ശാസ്ത്രലോകം
എന്നാല്‍ ഇപ്പോള്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നാസ തന്നെ ക്ലൗഡ് ഡ്രാഗണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസത്തിലേക്കാണ് കാര്യം നീങ്ങുന്നത്.
സിഡ്നി: 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു. കാണാം ഓസ്ട്രേലിയയിലെ അഗ്നിതാണ്ഡവം.
"
എന്നാല്‍ ഇപ്പോള്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നാസ തന്നെ ക്ലൗഡ് ഡ്രാഗണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസത്തിലേക്കാണ് കാര്യം നീങ്ങുന്നത്. വ്യാളി അഥ ഡ്രാഗണിന്‍റെ സ്വഭാവം തന്നെ തീ തുപ്പുക എന്നതാണ്. അതിനാല്‍ പുതിയ അവസ്ഥ ഇപ്പോഴത്തെ തീപിടുത്തം രൂക്ഷമാക്കിയേക്കും എന്നാണ് സൂചനകള്‍. പൈറോക്യുമുലോനിംബസ് എന്ന് അറിയപ്പെടുന്ന മേഘപടലമാണ് ഓസ്ട്രേലിയ്ക്ക് മുകളില്‍ രൂപപ്പെടുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പടരുന്ന കാട്ടുതീയില്‍ നിന്നും ഉയരുന്ന പുകയാണ് പൈറോക്യുമുലോനിംബസ് രൂപപ്പെടുത്തുന്നത്. മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘ ബാന്‍റായി മാറുന്നത്. ഒരു പ്രദേശത്തിന്‍റെ കാലവസ്ഥ കുറച്ച് കാലത്തേക്ക് നിയന്ത്രിക്കാന്‍ തന്നെ ശേഷിയുള്ളവയാണ് പൈറോക്യുമുലോനിംബസ് എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഈ മേഘപടലം സൃഷ്ടിക്കുക. കനത്ത മഴയുണ്ടാക്കും എന്നതിനപ്പുറം വലിയ തോതില്‍ ഇടിമിന്നല്‍ ഈ മേഘപടലം സൃഷ്ടിക്കുന്നു. ഒപ്പം കൊടുങ്കാറ്റിനും കാരണമാകും.
ഇതിലൂടെ സംഭവിക്കുന്നത് രണ്ടാണ്. ഇടിമിന്നല്‍ ഓസ്ട്രേലിയയിലെ കൂടുതല്‍ ഭാഗങ്ങളില്‍ തീ ഉണ്ടാക്കാന്‍ കാരണമാകും. കാറ്റ് വരുന്നത് തീ പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റുകള്‍ രൂപപ്പെട്ടേക്കാം എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇപ്പോള്‍ ഭൂനിരപ്പില്‍ നിന്നും 16 കിലോമീറ്റര്‍ ഉയരത്തിലാണ് പൈറോക്യുമുലോനിംബസ് മേഖലങ്ങള്‍ രൂപപ്പെടുന്നതായി ഓസ്ട്രേലിയന്‍ കാലാവസ്ഥ കേന്ദ്രം ട്വീറ്റ് ചെയ്യുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സാധാരണ ഭൗമോപരിതലത്തില്‍ നിന്നും ആറു മുതൽ 30 മൈൽ വരെ മുകളിലാണ് ഈ മേഘങ്ങള്‍ രൂപപ്പെടുന്നത്.
ഈ മേഘങ്ങള്‍ എങ്ങനെയാണ് വലിയതോതില്‍ കൊടുങ്കാറ്റിനും, ഇടിമിന്നലിനും കാരണമാകുന്നത് എന്നതിന് ശാസ്ത്രലോകം നല്‍കുന്ന ഉത്തരം ഇതാണ്. കാട്ടുതീ, അഗ്നിപര്‍വ്വത സ്ഫോടനം എന്നിവ കാരണം മുകളിലേക്ക് ഉയരുന്ന പുകപടലങ്ങളിൽ നേരിയതോതിൽ ജലബാഷ്പങ്ങളുമുണ്ടാകും. ഇവ പരമാവധി ദൂരം മുകളിലേക്കു പോകും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അന്തരീക്ഷത്തിലെ തണുപ്പുകാരണം പുകപടലത്തിന് നീരാവിയെ താങ്ങിനിർത്താൻ കഴിയില്ല. അതോടെ ഈ ജലകണം മേഘങ്ങളായി മാറും.
ഓരോ ജലബാഷ്പവും മേഘമായി മാറുമ്പോൾ അന്തരീക്ഷത്തിലേക്ക് ചൂട് പുറത്ത് എത്തിക്കും. ദശലക്ഷക്കണക്കിനു ജലബാഷ്പങ്ങൾ മേഘങ്ങളായി മാറുന്നതോടെ പുറന്തള്ളപ്പെടുമ്പോള്‍ അന്തരീക്ഷത്തിലെ ചൂട് കൂടും. ഇത് കൊടുങ്കാറ്റിന് കാരണമാകും. അതിനിടെ മേഘങ്ങൾക്കിടയിലെ ഇലക്ട്രിക് ചാർജും രൂപപ്പെടും ഇത് വലിയ ഇടി മിന്നലിന് കാരണമായേക്കും.