കൊവിഡ് ബാധിതമായ വിമാനം ഇങ്ങനെയാണ് അണുവിമുക്തമാക്കുന്നത് - വീഡിയോ

പ്രശസ്ത എയര്‍ലൈന്‍ വ്‌ളോഗര്‍ സാം ചൂയി. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനം അണുമുക്തമാക്കുന്നതാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

How Airlines Clean and Disinfect Their Planes from coronavirus

ദുബായ്: ലോക മഹാമാരിയായി കൊവിഡ് ബാധയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് വിമാനത്തില്‍ രോഗികള്‍ സഞ്ചരിച്ചതാണ് പല രാജ്യങ്ങളിലേക്കും കൊവിഡ് വൈറസിനെ എത്തിച്ചത്. അതിനാല്‍ കോവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത വിമാനങ്ങള്‍ അണുവിമുക്തമാക്കിയാണ് അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. എങ്ങനെയാണ് കൊവിഡ് ബാധിതര്‍ സഞ്ചരിച്ച വിമാനം അണുവിമുക്തമാക്കുന്നത്.

ഇത് കാണിച്ചു തരുകയാണ് പ്രശസ്ത എയര്‍ലൈന്‍ വ്‌ളോഗര്‍ സാം ചൂയി. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനം അണുമുക്തമാക്കുന്നതാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സുരക്ഷാ സൂട്ടും മാസ്‌കും കൈയുറകളും ധരിച്ചാണ് വിമാനങ്ങള്‍ വൃത്തിയാക്കാനായി ജീവനക്കാര്‍ ഉള്ളില്‍ കയറുന്നത്. 

കൊറോണ വൈറസുകളെ നശിപ്പിക്കുന്ന ബാക്കോബാന്‍ എന്ന സൊലൂഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഉള്ളിലെ ഒരോ സീറ്റുകളും പാര്‍ട്ടുകളും വൃത്തിയാക്കുന്നു. 

വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios