ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ ഞെട്ടിക്കാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ

സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ബംഗാള്‍ ഉള്‍ക്കടലിലും, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്തും ശത്രുവിന്‍റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 

Eye on China South gets 1st Sukhoi squad with BrahMos

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച് ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യം ഏത് കാലാവസ്ഥയിലും തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനമാണ് തഞ്ചാവൂരിലെ എയര്‍ഫോഴ്സ് താവളത്തില്‍ ഇന്ത്യന്‍ വ്യോമ സേന എത്തിച്ചിരിക്കുന്നത്.  ഒരു സ്ക്വഡറോണ്‍ സുഖോയ് 30 എംകെഐ വിമാനങ്ങളാണ് തഞ്ചാവൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂപ്പര്‍സോണിക്ക് ആകാശത്ത് നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ബ്രോഹ്മോസ് മിസൈല്‍ വിക്ഷേപിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ബംഗാള്‍ ഉള്‍ക്കടലിലും, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശത്തും ശത്രുവിന്‍റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഈ സുഖോയ് പോര്‍വിമാനങ്ങള്‍ പ്രാപ്തമാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ സാധിക്കുന്ന 18 സുഖോയ് വിമാനങ്ങളാണ് ഒരു സ്ക്വഡറോണ്‍ ദളത്തില്‍ ഉണ്ടാകുക.

ഇന്ത്യയുടെ ദക്ഷിണ അതിരുകളില്‍ വ്യോമസേനയുടെ പ്രതിരോധ ശേഷിയും ആക്രമണ ശേഷിയും പതിമ്മടങ്ങ് കൂട്ടുന്ന വിന്യാസമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത് എന്ന് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബഗ്ദൂരിയ പ്രതികരിച്ചു. 

READ MORE: ഇ​ന്ത്യ​ൻ മ​ഹാ സ​മു​ദ്ര​ത്തി​ൽ 'ആശങ്കപ്പെടുത്തുന്ന' ചൈ​നീ​സ് സാ​ന്നി​ധ്യം; ജാഗ്രതയോടെ ഇന്ത്യന്‍ നാവിക സേന

അതേ സമയം ബ്രഹ്മോസ്- സുഖോയ് കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച ബ്രഹ്മോസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ മിശ്ര പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ, നമ്മുടെ ഒരു സ്വപ്നമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. വ്യോമസേന അതിന്‍റെ ഏറ്റവും വലിയ ശേഷി കൈവരിക്കുന്നു. വളരെ ദൂരത്ത് നിന്ന് തന്നെ ആകാശത്ത് നിന്നും ശത്രുവിന്‍റെ കരയിലേയോ കടലിലെയോ ലക്ഷ്യത്തെ പിന്‍പോയന്‍റ് ചെയ്ത് തകര്‍ക്കാന്‍ നമ്മുക്ക് കഴിയും'.

സ്ക്വഡറോണ്‍ സുഖോയ് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ടൈഗര്‍ ഷാര്‍ക്ക് എന്നാണ് വിളിക്കുന്നത്. 18 വിമാനങ്ങള്‍ അടങ്ങുന്ന ഈ ദളത്തിലെ 6 വിമാനങ്ങളാണ് തിങ്കളാഴ്ച തഞ്ചാവൂരില്‍ എത്തിയത്. ബാക്കിയുള്ള വിമാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും തഞ്ചാവൂരില്‍ സജ്ജമാകും എന്നാണ് വ്യോമസേന അറിയിക്കുന്നത്. ഒറ്റ പറക്കലില്‍ 1500 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന വിമാനമാണ് സുഖോയ്, ബ്രഹ്മോസ് മിസൈലിന്‍റെ പരിധി 290-കിലോ മീറ്ററാണ്. 

എയര്‍ ഡോമിനന്‍സ് പോര്‍വിമാനങ്ങളുടെ നാലാം തലമുറ വിമാനങ്ങളാണ് സുഖോയ് 30 എംകെഐ. 36 റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയില്‍ എത്തും മുന്‍പ് ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍നിര പോര്‍വിമാനങ്ങളാണ് സുഖോയ് 30 എംകെഐയും, മിറാഷ് 2000വും.

Latest Videos
Follow Us:
Download App:
  • android
  • ios