വ്യാഴാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കും; വാക്സിന്‍ വിജയ സാധ്യത 80 ശതമാനം

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് അനുമാനം. ഇതിന് പുറമേ 2 കോടി ബ്രിട്ടീഷ് പൗണ്ട് കൊവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി നല്‍കുമെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രി പ്രസ്താവിച്ചു.

Covid 19 Human trials of coronavirus vaccine in UK start tomorrow

ലണ്ടന്‍: കൊറോണ വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ ബ്രിട്ടണില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച മുതല്‍ വാക്സിന്‍ പരീക്ഷണം മനുഷ്യനില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നടന്ന മാധ്യമങ്ങളുമായുള്ള കൂടികാഴ്ചയില്‍ ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹന്‍കോക്കാണ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്ന വിവരം സ്ഥിരീകരിച്ചത്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് അനുമാനം. ഇതിന് പുറമേ 2 കോടി ബ്രിട്ടീഷ് പൗണ്ട് കൊവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി നല്‍കുമെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രി പ്രസ്താവിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജും കൊവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

Also Read: കൊവിഡ് 19; ബിസിജി വാക്സിൻ നിർണായകമെന്ന് യുഎസിലെ ശാസ്ത്രജ്ഞർ...
 

"കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നിലുള്ള ഏറ്റവും നല്ല വഴി വാക്സിന്‍ ഉണ്ടാക്കുക എന്നത് തന്നെയാണ്. എന്നാല്‍ പുതിയ രോഗമായതിനാല്‍ ശാസ്ത്രത്തിന് ചില അനിശ്ചിതത്വങ്ങളുണ്ട്. എന്നാല്‍ എനിക്കുറപ്പുണ്ട് നമ്മള്‍ ആ തടസങ്ങള്‍ മാറ്റി വാക്സിന്‍ ഉണ്ടാക്കും" - ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ വാക്സിന്‍ വിജയമായാല്‍ ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള എല്ലാ നിക്ഷേപവും സര്‍ക്കാര്‍ നടത്തും, അധികം വൈകാതെ തന്നെ ബ്രിട്ടീഷ് ജനതയ്ക്ക് സാധ്യമാകുന്ന വേഗതയില്‍ ഇത് ലഭ്യമാക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: പ്രതിരോധ ശേഷിക്ക് ഹോമിയോ; അശാസ്ത്രീയയ്ക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കരുതെന്നും ഐഎംഎ...
 

വാക്സിന്‍ മനുഷ്യനില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടാല്‍. വരുന്ന സെപ്തംബര്‍ മാസത്തിനുള്ളില്‍ 10 ലക്ഷം വാക്സിന്‍ ഡോസുകള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് ഇപ്പോള്‍ വാക്സിന്‍ നിര്‍മ്മിച്ച  ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.  അതേ സമയം വാക്സിന്‍റെ മനുഷ്യനിലുള്ള പരീക്ഷണം ആരംഭിക്കുന്നതിനെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സ്വഗതം ചെയ്തു. 

"

Latest Videos
Follow Us:
Download App:
  • android
  • ios