ചന്ദ്രയാന്‍ 2 നാലാം ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി
അവസാനത്തേതും അഞ്ചാമത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടക്കും. ഇതിനുശേഷം ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക
ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ഉയര്‍ത്തുന്നത്. ഭൂമിയിൽനിന്ന് 277 കിലോമീറ്റർ അടുത്ത ദൂരവും 89,472 കിലോ മീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിൽ ചന്ദ്രയാനെ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
അവസാനത്തേതും അഞ്ചാമത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടക്കും. ഇതിനുശേഷം ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.