ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; പുതിയ രോഗികള്‍ 389
കഴിഞ്ഞ ദിവസം പുതിയതായി 389 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. ഇവരില്‍ 222 പേര്‍ പ്രവാസി തൊഴിലാളികളാണ്. അതേസമയം 379 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 വയസുള്ള പ്രവാസിയും 58 വയസുള്ള ബഹ്റൈന്‍ പൗരനും 76കാരിയായ സ്വദേശി വനിതയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 124 ആയി.
കഴിഞ്ഞ ദിവസം പുതിയതായി 389 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. ഇവരില്‍ 222 പേര്‍ പ്രവാസി തൊഴിലാളികളാണ്. അതേസമയം 379 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 31,188 ആയി. ഇതുവരെ 35,473 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 4161 പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. ആശുപത്രിയില്‍ ചികിത്സ നേടുന്നത് 82 പേരാണ്. ഇവരില്‍ 47 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.