കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്നലെ മരിച്ചത് ആറ് മലയാളികള്‍

കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ (43), തൃശ്ശൂര്‍ പഴുവിൽ, ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹൻ ദാസ് (67), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്ദന്‍ (61), കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേം രാജ് (54) എന്നിവർ ദമ്മാമിലാണ് മരിച്ചത്. മൂന്ന് പേരും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

six keralites died in saudi due to covid 19

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ. കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ (43), തൃശ്ശൂര്‍ പഴുവിൽ, ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹൻ ദാസ് (67), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്ദന്‍ (61), കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേം രാജ് (54) എന്നിവർ ദമ്മാമിലാണ് മരിച്ചത്. മൂന്ന് പേരും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗം മൂർഛിച്ചതിനെ തുടര്‍ന്ന് വെൻറിലേറ്ററില്‍ കഴിയവേ ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.  

പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മോഹൻ ദാസ് 35 വര്‍ഷമായി അൽഖോബാറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 28 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശങ്കരൻകുട്ടിയാണ് പിതാവ്. മാതാവ്: അമ്മുകുട്ടി. ഭാര്യ: സുരജ. മക്കൾ: തമന്ന, പവൻ. സത്യാനന്ദന്‍ 32 വര്‍ഷമായി ദമ്മാമില്‍ പാത്രക്കടയില്‍ ജോലി ചെയ്യുന്നു. അൽവത്വനിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ 29 വർഷമായി ജോലി ചെയ്യുന്ന പ്രേം രാജ് കൊവിഡ് ബാധിച്ച് ആദ്യം അൽഖോബാർ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊവിഡ് മുക്തനായി പുറത്തിറങ്ങിയ അദ്ദേഹം ഇരുവൃക്കകളും തകരാറാറിലായി വീണ്ടും ഇതേ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയായിരുന്നു. അതിനിടയിലാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: ജസിത. മക്കൾ: അജയ് രാജ്, അമൽ രാജ്. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് ജിദ്ദയിൽ മരിച്ചത്.

കൊവിഡ് ബാധിച്ച് നേരത്തെ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും അറഫ എമർജൻസി ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശേഷം മക്ക അൽനൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഞായറാഴ്ച രാവിലെയാണ് മരണം. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. ഹമീദ് ഹാജിയുടെ സഹോദരനാണ്. ഭാര്യ: റുഖിയ, മക്കൾ: മുഹമ്മദ്‌ ജസീൽ, നൂർബാനു, സഫീദ, നവാഫ്. മരുമക്കൾ: നുസ്രുദ്ദീൻ, റഫീഖ്, ശഹാന ഷെറിൻ. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. നിയമ നടപടികൾ പൂർത്തിയാക്കാൻ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് റിയാദിലെ ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്. സഹോദരങ്ങള്‍: ശഫീഖ്, ഖൈറുന്നീസ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, റിയാസ് ചോലയില്‍ എന്നിവര്‍ രംഗത്തുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios