സൗദിയുടെ ചരിത്രത്തിലെ ഏറ്റവും ലളിതമായ വിവാഹത്തിന് സാക്ഷ്യം വഹിച്ച് പെരുന്നാള്‍ ദിനം

അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തില്ല. വധൂഗൃഹത്തില്‍ വെച്ച് നടന്ന ചടങ്ങുകള്‍ മുപ്പത് മിനിറ്റിനകം പൂര്‍ത്തിയായി.

saudi witnessed the most simple wedding on eid day

ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും ലളിതമായ വിവാഹത്തിനാണ് ഈ പെരുന്നാള്‍ ദിനം സാക്ഷ്യം വഹിച്ചത്. മക്ക പ്രവിശ്യയില്‍പ്പെട്ട അദമിലായിരുന്നു വിവാഹം നടന്നത്. കൊവിഡ് വ്യാപനം മൂലം സമ്പൂര്‍ണ കര്‍ഫ്യൂ നടപ്പിലാക്കുകയും ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ ഒഴികെ അഞ്ചു പേരിലധികം ഒത്തുചേരുന്നത് വിലക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൗദി കണ്ട ഏറ്റവും ലളിതമായ വിവാഹം നടന്നത്.  

വരനും സഹോദരനും വധുവിന്റെ പിതാവും ഉള്‍പ്പെടെ ആകെ മൂന്നുപേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സൗദി യുവാവ് ഇബ്രാഹിം അല്‍മുത്ആനിയുടെ വിവാഹമാണ് ഇത്തരത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ അദം ഗവര്‍ണറേറ്റില്‍പ്പെട്ട റബുഉല്‍ഐനില്‍ നടന്നത്. 

ശവ്വാല്‍ മൂന്നിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനം കണക്കിലെടുത്ത് പെരുന്നാള്‍ ദിവസം രാവിലെ ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തില്ല. വധൂഗൃഹത്തില്‍ വെച്ച് നടന്ന ചടങ്ങുകള്‍ മുപ്പത് മിനിറ്റിനകം പൂര്‍ത്തിയായെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios