സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷയില്ല; കോടതികള്‍ക്ക് അറിയിപ്പ്
ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം.
റിയാദ്: കുറ്റകൃത്യങ്ങള്‍ക്ക് നല്‍കിയിരുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദി അറേബ്യയിലെ കോടതികള്‍ക്ക് ലഭിച്ചു. സുപ്രീം കോടതിയുടെ തീരുമാനം അറിയിച്ചുകൊണ്ട് നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. മദ്യം, കഞ്ചാവ്, ബലാത്സംഗം, അടിപിടി തുടങ്ങിയ കേസുകളിലായിരുന്നു ചാട്ടവാറടി വിധിച്ചിരുന്നത്.