വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍
ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.
ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ (911) അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ടുകൊണ്ട് സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
Read Also - പ്രവാസികളേ സന്തോഷവാര്‍ത്ത; വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം
ഹജ്ജ് സീസൺ; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും
റിയാദ്: ഇത്തവണ ഹജ്ജ് സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ് കണക്കാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങൾ അനുകരിച്ച് വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും.
വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക് കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന കോഴ്സുകളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു പരമ്പര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.