'ഒരു തരം, രണ്ട് തരം, മൂന്ന് തരം', വില 47 ലക്ഷം; ‘ഷാഹീന്’വേണ്ടി കടുത്ത മത്സരം, ഒടുവിൽ വിറ്റുപോയത് വൻ വിലയ്ക്ക്

വൻ വില നല്‍കിയാണ് ഷാഹീനെ സ്വന്തമാക്കിയത്. 

a falcon named shaheen sold in an auction for 2.1 lakhs riyals

റിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് ലേലത്തിൽ ‘ഷാഹീൻ’ എന്ന ഫാൽക്കൺ വിറ്റുപോയത് 2.1 ലക്ഷം റിയാലിന് (47 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ). റിയാദിന് വടക്ക് മൽഹമിലെ ക്ലബ് ആസ്ഥാനത്ത് നടന്ന ലേലത്തിലാണ് റെക്കോഡ് വിലക്ക് ഒരു സൗദി പൗരൻ പക്ഷിയെ വാങ്ങിയത്. ഷാഹീനെ സ്വന്തമാക്കാൻ വലിയ മത്സരമാണ് നടന്നത്.

 ഈ മാസം 15 വരെ ഫാൽക്കൺ ലേലം തുടരും. സീസണിലുടനീളം ഫാൽക്കൺസ് ഉടമകൾക്ക് സൗദി ഫാൽക്കൺസ് ക്ലബ് നിരവധി സേവനങ്ങളാണ് നൽകുന്നത്. ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ക്ലബിെൻറ അക്കൗണ്ടുകളിലൂടെയും മത്സര ലേലം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Read Also - ആകെ നാല് ദിവസം അവധി ലഭിക്കും; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ, പ്രഖ്യാപനം ഈ വിശേഷ ദിവസം പ്രമാണിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios