കയറ്റുമതിക്ക് കരാർ, വിദേശത്തേക്ക് ഇതാദ്യം; ഇനി യൂറോപ്പിലെ തീൻമേശകളിലേക്കുമെത്തും സൗദി പച്ചക്കറികൾ

സുസ്ഥിരമായ കാർഷിക ഉൽപ്പാദനം ഹരിതഗൃഹങ്ങളുടെ സ്ഥാപനം വിപുലീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരവധി കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.

saudi arabia to export vegetables to Europe

റിയാദ്: സൗദി അറേബ്യയിൽ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ കരാർ ഒപ്പുവെച്ചു. ഡാഫ അഗ്രികൾച്ചറൽ കമ്പനിയും ഹോളണ്ട് കമ്പനി‘ലഹ്മാൻ ആൻഡ് ട്രാസും തമ്മിലാണ് കരാർ. ഇതോടെ നൂതന ഹൈഡ്രോപോണിക് ഫാമിങ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന സൗദി കാർഷിക ഉൽപ്പന്നങ്ങൾ നെതർലൻഡ്സിലേക്കും യൂറോപ്യൻ വിപണിയിലേക്കും കയറ്റുമതി െചയ്യും. ആദ്യമായാണ് സൗദിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. കരാർ ആഗോള കാർഷിക കയറ്റുമതി മേഖലയിലേക്കുള്ള പ്രവേശനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 

അതോടൊപ്പം പരിസ്ഥിതി പദ്ധതികളും കാഴ്ചപ്പാടുകളും ശക്തിപ്പെടുത്തും. ആഗോളതലത്തിൽ കാർഷിക മേഖലയുടെ ശേഷിയെ പിന്തുണക്കും. സൗദി കാർഷിക വികസന ഫണ്ട് നൽകുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളിലാണിത്. സുസ്ഥിരമായ കാർഷിക ഉൽപ്പാദനം ഹരിതഗൃഹങ്ങളുടെ സ്ഥാപനം വിപുലീകരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിരവധി കാർഷിക ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്.

സ്വയം പര്യാപ്ത നിരക്ക് കൂടിയ ഇനങ്ങളാണ് കയറ്റുമതി ചെയ്യുക. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവ കയറ്റുമതി ചെയ്യുന്നതിലുൾപ്പെടും. ശൈത്യകാലത്തെ രാജ്യത്തിെൻറ മിച്ച ഉൽപാദനം കയറ്റുമതി ചെയ്യുന്നത് കാർഷിക മേഖലകളിലെ പൗരന്മാരുടെ വരുമാന നിലവാരം ഉയർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ്. 

Read Also -  പറന്നുയര്‍ന്ന ഉടന്‍ തന്നെ തിരിച്ചിറക്കി വിമാനം; സാങ്കേതിക തകരാറെന്ന് വിശദീകരണവുമായി എയര്‍ലൈന്‍

 വിസിറ്റ് വിസയിൽ എത്തുന്നവർ ഇനി പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, പകരം ഡിജിറ്റൽ ഐഡി കാർഡ് 

റിയാദ്: സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് ഇതിന് പകരമുള്ളതാണെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്.

സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്.  സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios