സൗദി അറേബ്യയിൽ ഇന്ന് 28 കൊവിഡ് മരണം; 775 പേര്‍ക്ക് കൂടി രോഗം
നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്.
റിയാദ്: സൗദി അറേബ്യയിൽ 775 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 720 രോഗബാധിതർ സുഖം പ്രാപിച്ചു. 28 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4165 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 323,012 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,966 ഉം ആണ്.
നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്. റിയാദ് 2, ജിദ്ദ 6, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, അബഹ 3, ഹഫർ അൽബാത്വിൻ 2, തബൂക്ക് 2, ജീസാൻ 2, അബൂ അരീഷ് 1, അഹദ് റുഫൈദ 1, അറാർ 1, സാംത 1, സകാക 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.
അതേസമയം റിയാദ് നഗരത്തിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ദമ്മാമിലാണ്, 54. മക്ക 51, ജിദ്ദ 45, ഹുഫൂഫ് 40, റിയാദ് 40, മദീന 37, യാംബു 36, അറാർ 33, ഖത്വീഫ് 30, മുബറസ് 28 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് കോവിഡ് പരിശോധന 55 ലക്ഷം കവിഞ്ഞു. ബുധനാഴ്ചയിലെ 49,205 ടെസ്റ്റുകൾ ഉൾപ്പെടെ ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,548,202 ആയി.