അവസാന നിമിഷം യാത്ര മാറ്റി വെച്ചു; ഏഴു മാസം ഗര്‍ഭിണിയായ ജസ്‍‍ലീനയ്ക്കിത് രണ്ടാം ജന്മം

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കണ്‍മണിയുടെ ഭാഗ്യം കൊണ്ടാകാം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് വിശ്വസിക്കാനാണ് ഈ ദമ്പതികള്‍ക്കിഷ്ടം. 

Pregnant lady postponed travel in Karipur flight just before hours

ദുബായ്: അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു ഏഴു മാസം ഗര്‍ഭിണിയായ ജസ്‍ലീനയും ഭര്‍ത്താവും. എന്നാല്‍ അവസാന നിമിഷമാണ് ഇവര്‍ യാത്ര മാറ്റിവച്ചത്. അപകടത്തില്‍പെട്ട വിമാനത്തിലെ 184യാത്രക്കാരില്‍ ഒരാളാവേണ്ടിയിരുന്ന ഈ കൊടുവള്ളിക്കാരി അവസാന നിമിഷമാണ് യാത്രമാറ്റിവച്ചത്.

ഏഴുമാസം ഗര്‍ഭിണിയായതിനാല്‍  യാത്രചെയ്യാന്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകിയതാണ് യാത്ര മാറ്റി വെക്കാന്‍ കാരണം. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കണ്‍മണിയുടെ ഭാഗ്യം കൊണ്ടാകാം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് വിശ്വസിക്കാനാണ് ഈ ദമ്പതികള്‍ക്കിഷ്ടം. ഇത് രണ്ടാം ജന്മമെന്ന് ജസ്‍ലീന പറയുമ്പോഴും അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണിവര്‍. 

അവസാന  നിമിഷം യാത്രമാറ്റിവച്ചതിനാല്‍ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളേയും വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അപകടം നടന്നയുടന്‍ ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. നാളെ വൈകിട്ട് നാട്ടിലെത്തുമെന്ന മറുപടി നല്‍കി ദൈവത്തിനു നന്ദി പറയുകയാണ് ജസ്‍ലീനയും ഭര്‍ത്താവും.

 

Latest Videos
Follow Us:
Download App:
  • android
  • ios